കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കാനാവില്ല; ‘സംസ്ഥാനം കൈകാര്യം ചെയ്യണം’

Representational image
പ്രതീകാത്മക ചിത്രം
SHARE

ന്യൂഡൽഹി∙ കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കാനാവില്ലെന്ന നിലപാട് കേന്ദ്ര സർക്കാർ ആവർത്തിച്ചു. ഈ ആവശ്യമുന്നയിച്ചു കെ. മുരളീധരൻ എംപി നടത്തിയ നിവേദനത്തിനു നൽകിയ മറുപടിയിൽ സംസ്ഥാന സർക്കാരിന് വന്യജീവി സംരക്ഷണ നിയമത്തിലെ വകുപ്പുകളുപയോഗിച്ച് പ്രശ്നം കൈകാര്യം ചെയ്യാനാവുമെന്നും വനം പരിസ്ഥിതി മന്ത്രി ഭൂപേന്ദർ യാദവ് മറുപടി നൽകി. ബജറ്റ് സമ്മേളനത്തിൽ കേരള എംപിമാർ ഇക്കാര്യമുന്നയിച്ചപ്പോഴെടുത്ത അതേ നിലപാട് കേന്ദ്രസർക്കാർ ആവർത്തിച്ചു.

സംസ്ഥാന ചീഫ് വൈൽഡ് ലൈഫ് വാർഡൻ നേരത്തേയും നിയമത്തിലെ വകുപ്പുകളുപയോഗിച്ച് വന്യമൃഗ ശല്യം നേരിട്ടിട്ടുണ്ടെന്ന് മന്ത്രി വ്യക്തമാക്കി. ആവാസ വ്യവസ്ഥയുടെ സന്തുലനം പരിഗണിച്ച് കാട്ടുപന്നിയെ കൊല്ലാനാവില്ലെന്നും മറുപടിയിൽ പറഞ്ഞു. 

English Summary : Centre again rejects K Muraleedharan MP's plea to declare wild boar as vermin

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

കമൽ സാറും, ഫഹദും പിന്നെ വിക്രമും | Vijay Sethupathi Interview

MORE VIDEOS
FROM ONMANORAMA