ADVERTISEMENT

ന്യൂഡൽഹി∙ കോൺഗ്രസ് വിട്ട മുതിർന്ന നേതാവും പ്രമുഖ അഭിഭാഷകനുമായ കപിൽ സിബലിനെ പരിഹസിച്ച് യുപി മന്ത്രിയും ബിജെപി നേതാവുമായ ജിതിൻ പ്രസാദ. മുൻപ് ജിതിൻ പ്രസാദ കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്നപ്പോൾ കപിൽ സിബൽ പരിഹസിച്ചിരുന്നു. സിബൽ ഉപയോഗിച്ച വാക്ക് തിരിച്ചുപയോഗിച്ചാണ് ജിതിന്‍ പ്രസാദയും മറുപടി നൽകിയത്.

കോൺഗ്രസിൽ സമൂല മാറ്റം കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് കത്തെഴുതിയ 23 നേതാക്കളിൽപ്പെട്ടവരാണ് കപിൽ സിബലും ജിതിൻ പ്രസാദയും. ട്വിറ്ററിൽ ജിതിൻ പ്രസാദ കുറിച്ചത് ഇങ്ങനെ: ‘പ്രസാദം’ എങ്ങനെയുണ്ട് മിസ്റ്റർ സിബൽ!

യുപി നിയമസഭാ തിരഞ്ഞെടുപ്പിനു മാസങ്ങൾക്കുമുൻപ് ബിജെപിയിൽ ചേർന്ന സമയം ജിതിൻ പ്രസാദയെ ട്വിറ്ററിലൂടെ സിബൽ പരിഹസിച്ചത് ഇങ്ങനെയാണ്: ‘ജിതിൻ പ്രസാദ ബിജെപിയിൽ ചേർന്നു. ബിജെപിയിൽനിന്ന് അദ്ദേഹത്തിന് പ്രസാദം കിട്ടുമോ അതോ യുപി തിരഞ്ഞെടുപ്പിനു മുന്നോടിയായുള്ള നീക്കം മാത്രമോ? ഇത്തരം ഇടപാടുകളിൽ ‘ആശയങ്ങൾ’ പ്രശ്നമാകാറില്ലെങ്കിൽ മാറ്റം എളുപ്പമാണ്’.

ബിജെപിയിൽ ചേർന്നതുകൊണ്ട് എന്തൊക്കെ നേട്ടങ്ങളാണ് ജിതിനുണ്ടാകുക എന്നതാണ് ഈ ട്വീറ്റുകൊണ്ട് കപിൽ സിബൽ ചോദിച്ചത്. അതേ വാക്കുകൾ ഉപയോഗിച്ചാണ് ജിതിൻ പ്രസാദയുടെ മറുപടിയും.

English Summary: PAYBACK time! BJP's Jitin Prasada digs at Kapil Sibal after he quits Congress, asking 'how's the 'prasad!'

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com