വീരപ്പന്റെ സഹോദരൻ മാദയ്യൻ മരിച്ചു; കൊലക്കേസിൽ 34 വർഷമായി ജയിലിൽ

Veerappan, Madhaiyan Photo: @MMohammedNowfal / Twitter
വീരപ്പൻ, മാദയ്യൻ. ചിത്രത്തിനു കടപ്പാട്: @MMohammedNowfal / Twitter
SHARE

സേലം ∙ ചന്ദനക്കൊള്ളക്കാരനായിരുന്ന വീരപ്പന്റെ മൂത്ത സഹോദരൻ മാദയ്യൻ (75) മരിച്ചു. ഹൃദയാഘാതത്തെ തുടർന്നു സേലത്തെ സർക്കാർ മെഡിക്കൽ കോളജിൽ ബുധനാഴ്ച പുലർച്ചെയോടെയായിരുന്നു അന്ത്യം.

കൊലക്കേസുമായി ബന്ധപ്പെട്ട് സേലം സെൻട്രൽ ജയിലിൽ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുകയായിരുന്നു. ജയിലിൽ കഴിയുന്നതിനിടെ, കടുത്ത നെഞ്ചുവേദനയെത്തുടർന്ന് മേയ് ഒന്നിനാണ് ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

ഫോറസ്റ്റ് റേഞ്ചർ ചിദംബരത്തെ കൊലപ്പെടുത്തിയ കേസിൽ 1987ൽ ഈറോഡിലെ ബംഗലാപുദുർ പൊലീസ് അറസ്റ്റ് ചെയ്ത മാദയ്യൻ, കഴിഞ്ഞ 34 വർഷമായി ജയിൽശിക്ഷ അനുഭവിക്കുകയായിരുന്നു.

English Summary: Veerappan's elder brother Madhaiyan dead

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

35 ന്റെ ചെറുപ്പത്തിൽ കോട്ടയത്തെ മുത്തച്ഛൻ ഓട്ടോറിക്ഷ

MORE VIDEOS
FROM ONMANORAMA