ബിജെപി നേതാവിന്റെ കൊലപാതകം: ‘ഗുണ്ടാപണം പിരിക്കുന്നത് ചോദ്യം ചെയ്തത് വൈരാഗ്യമായി’

1248-chennai-murder
ബാലചന്ദ്രൻ, ബിജെപി പ്രവർത്തകൻ കൊല്ലപ്പെട്ട ചിന്താന്ദ്രിപ്പെട്ടിൽ സുരക്ഷ ഏർപ്പെടുത്തിയപ്പോൾ
SHARE

ചെന്നൈ∙  ജനം നോക്കിനില്‍ക്കെ ചെന്നൈ നഗരത്തില്‍ ബിജെപി നേതാവിനെ വെട്ടിക്കൊന്നതിനു പിന്നില്‍ പൂര്‍വ വൈരാഗ്യമെന്നു പൊലീസ്. ബിജെപി ദലിത് മോര്‍ച്ച മധ്യ ചെന്നൈ ജില്ലാ സെക്രട്ടറി ബാലചന്ദ്രനെ ചൊവ്വാഴ്ച രാത്രി എട്ടരയോടെയാണ് ചിന്താന്ദ്രിപ്പെട്ടിൽ ബൈക്കുകളിലെത്തിയ സംഘം വെട്ടിക്കൊന്നത്. 

ബാലചന്ദ്രന്റെ സുരക്ഷാ ചുമതലയിലുണ്ടായിരുന്ന പൊലീസുകാരന്‍ ചായകുടിക്കാനായി മാറിയപ്പോഴായിരുന്നു തക്കംപാര്‍ത്തിരുന്ന സംഘം  കൊല നടത്തിയത്. സംഭവത്തിൽ സഞ്ജയ്ന്‍, കലൈവാണന്‍, പ്രദീപ് എന്നിവരെ പ്രതികളാക്കി പൊലീസ് കേസെടുത്തു. ബാലചന്ദ്രനും പ്രദീപും തമ്മില്‍ നേരത്തെ തന്നെ പ്രശ്നങ്ങളുണ്ടായിരുന്നു. ബാലചന്ദറിന്റെ സഹോദരന്റെ തുണിക്കടയില്‍ നിന്നു മാമൂല്‍ പിരിക്കുന്നതുമായി ബന്ധപ്പെട്ടായിരുന്നു തര്‍ക്കം. തുടർന്നു കോടതിയെ സമീപിച്ച് ബാലചന്ദ്രന്‍ പൊലീസ് സംരക്ഷണം നേടിയിരുന്നു.

ബാലചന്ദ്രന്‍ നല്‍കിയ കേസില്‍ അറസ്റ്റിലായിരുന്ന പ്രദീപ് അടുത്തിടെയാണ് പുറത്തിറങ്ങിയത്. മുന്‍വൈരാഗ്യമാണു കൊലയ്ക്കു കാരണമെന്നു സിറ്റി പൊലീസ് കമ്മിഷണര്‍ പറഞ്ഞു. അതേസമയം കൊലപാതകങ്ങളുടെ തലസ്ഥാനമായി  ചെന്നൈ മാറിയെന്നു പ്രതിപക്ഷം കുറ്റപ്പെടുത്തി. അക്രമികളെ ഉടന്‍ പിടികൂടിയില്ലെങ്കില്‍ പ്രക്ഷോഭം ആരംഭിക്കുമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. അണ്ണാമലൈ മാധ്യമങ്ങളോട് പറഞ്ഞു. 

English Summary: Gang hacks BJP leader to death in Chennai;Three booked 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

താരമൂല്യം കൊണ്ടുമാത്രം സിനിമ ഹിറ്റാവില്ല ! Pritviraj Sukumaran | Kaduva Movie

MORE VIDEOS
FROM ONMANORAMA