കരിപ്പൂരില്‍ വിമാന ജീവനക്കാര്‍ വഴിയും വന്‍ സ്വര്‍ണക്കടത്ത്; ഒടുവില്‍ അറസ്റ്റ്

SHARE

കോഴിക്കോട്∙ കരിപ്പൂർ വിമാനത്താവളത്തിൽ വിമാന ജീവനക്കാര്‍ വഴിയും വൻ സ്വര്‍ണക്കടത്ത്. കഴിഞ്ഞദിവസം അറസ്റ്റിലായ എയര്‍ ഇന്ത്യ ജീവനക്കാരന്‍ നവനീത് സിങ് ആറുതവണ സ്വര്‍ണം കടത്തി. ഷൂവിനുളളില്‍ ഒളിപ്പിച്ച് നാലരക്കോടി രൂപയുടെ സ്വര്‍ണം കടത്തിയെന്നാണ് മൊഴി. ഇന്നലെ ഒന്നേകാല്‍കിലോ സ്വര്‍ണവുമായാണ് നവനീത് കസ്റ്റംസ് പിടിയിലായത്. 

വിമാനത്തിന്റെ ശുചിമുറിയിൽ സ്വർണക്കടത്തു സംഘം ഉപേക്ഷിച്ചു പോകുന്ന സ്വർണമെടുത്ത് ഷൂവിനുള്ളിൽ ആക്കി പുറത്തെത്തിക്കുന്നതാണ് നവനീതിന്റെ ദൗത്യം. ഓരോ പ്രാവശ്യവും മൂന്നു ലക്ഷം രൂപ വീതം ലഭിച്ചുവെന്നാണു നവനീത് മൊഴി നൽകിയത്. മലപ്പുറം കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന സ്വർണക്കടത്തു സംഘമാണ് ഇതിനു പിന്നിലെന്നും നവനീത് പറഞ്ഞു. രണ്ടു മാസം മുൻപും സ്വർണക്കടത്തുമായി ബന്ധപ്പെട്ട് വിമാനജീവനക്കാർ പിടിയിലായിരുന്നു. 

English Summary : Gold Smuggling at Karipur airport through airport employees

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

കമൽ സാറും, ഫഹദും പിന്നെ വിക്രമും | Vijay Sethupathi Interview

MORE VIDEOS
FROM ONMANORAMA