'വീട്ടിൽ പോയി വല്ലതും വച്ചുണ്ടാക്കൂ'; സുപ്രിയ സുലെയോട് ബിജെപി നേതാവ്; വിവാദം

supriya-sule-chandrakant-patil
സുപ്രിയ സുലെ, ചന്ദ്രകാന്ത് പാട്ടീൽ
SHARE

മുംബൈ∙ എൻസിപി നേതാവും എംപിയുമായ സുപ്രിയ സുലെയ്ക്കെതിരെ മഹാരാഷ്ട്രയിലെ ബിജെപി നേതാവ് ചന്ദ്രകാന്ത് പാട്ടീൽ നടത്തിയ പരാമർശം വിവാദമാകുന്നു. പിന്നാക്ക സംവരണവുമായി ബന്ധപ്പെട്ട് ഇരുപാർട്ടികളും തമ്മിലുള്ള തർക്കം രൂക്ഷമായതിനിടെയാണ് ബിജെപി നേതാവിന്റെ സ്ത്രീവിരുദ്ധ പരാമർശം. ‘രാഷ്ട്രീയം മനസിലാകുന്നില്ലെങ്കിൽ വീട്ടിൽ പോയി ഭക്ഷണമുണ്ടാക്കൂ’ എന്നായിരുന്നു ചന്ദ്രകാന്തിന്റെ അധിക്ഷേപം.

ചന്ദ്രകാന്തിന്റെ പരാമർശത്തിനെതിരെ രൂക്ഷ പ്രതികരണമാണ് സുപ്രിയയുടെ ഭർത്താവ് സദാനന്ദ് സുലെ ട്വിറ്ററിലൂടെ നടത്തിയത്. ബിജെപി ഒരു സ്ത്രീവിരുദ്ധ പാർട്ടിയാണെന്നും സാധിക്കുമ്പോഴെല്ലാം അവർ സ്ത്രീകളെ അപമാനിക്കുമെന്നും വിഡിയോ പങ്കുവച്ച് അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.

‘കുടുംബിനിയെന്ന നിലയിലും എന്റെ മക്കളുടെ അമ്മയെന്ന നിലയിലും വിജയകരമായ രാഷ്ട്രീയ ജീവിതം നയിക്കുന്ന സ്ത്രീയെന്ന നിലയിലും ഭാര്യയെ ഓർത്ത് ഞാൻ അഭിമാനിക്കുന്നു. രാജ്യത്തെ കഴിവും പ്രാപ്തിയുമുള്ള കഠിനാധ്വാനികളായ സ്ത്രീകളിൽ ഒരാളാണ് സുപ്രിയ എന്നതിലും എനിക്ക് അഭിമാനമുണ്ട്. ബിജെപി നേതാവിന്റെ പ്രസ്താവന എല്ലാ സ്ത്രീകളെയും അപമാനിക്കുന്നതാ’ണെന്നും സദാനന്ദ് കുറിച്ചു.

English Summary : "Go Home And Cook": Maharashtra BJP Leader's Sexist Jab At MP Supriya Sule

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

2022 ജൂലൈ മാസഫലം | July Monthly Prediction 2022 | Monthly Horoscope Malayalam | Malayalam Astrology

MORE VIDEOS
FROM ONMANORAMA