തിരുവനന്തപുരം∙ അടുത്ത 5 ദിവസം കേരളത്തിൽ വ്യാപകമായ മഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇടിമിന്നലും ശക്തമായ കാറ്റും ഉണ്ടാകുമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരളത്തിൽ ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
അടുത്ത 24 മണിക്കൂറിൽ തെക്കൻ അറബികടൽ, മാലദ്വീപ് മുഴുവൻ, അതിനു സമീപത്തുള്ള ലക്ഷദ്വീപ് മേഖലയിലും കാലവർഷം എത്തിച്ചേരാൻ സാധ്യതയുണ്ടെന്നും അറിയിപ്പുണ്ട്.
English Summary: Kerala to witness heavy rain: IMD predicts for next 5 Days