വള മോഷ്ടിച്ചെന്ന് ആരോപിച്ചു യുവതിക്ക് ബ്യൂട്ടി പാർലർ ഉടമയുടെ മർദനം– വിഡിയോ

SHARE

തിരുവനന്തപുരം∙ വള മോഷ്ടിച്ചെന്ന് ആരോപിച്ചു യുവതിക്കു ക്രൂര മർദനം. ബ്യൂട്ടി പാർലർ ഉടമയായ സ്ത്രീയാണു യുവതിയെ കടയ്ക്കു മുന്നിലുള്ള റോഡിലിട്ടു മർദിച്ചത്. ശാസ്തമംഗലത്തു വ്യാഴാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. കടയുടെ മുന്നിലിരുന്നപ്പോൾ മാറിയിരിക്കാൻ ആവശ്യപ്പെട്ടെന്നും പിന്നീട് വള മോഷ്ടിച്ചെന്ന് ആരോപിച്ചു മർദിച്ചെന്നുമാണു മരുതുംകുഴി സ്വദേശിയായ യുവതി പറയുന്നത്.

എന്നാൽ, കടയിലേക്കു കയറിവന്നു ഫോൺ ആവശ്യപ്പെട്ടെന്നും നൽകാത്തതിനെ തുടർന്ന് അസഭ്യം വിളിച്ചെന്നുമാണു ബ്യൂട്ടി പാർലർ ഉടമയുടെ വിശദീകരണം. യുവതിയെ ഏറെനേരം ബ്യൂട്ടിപാർലർ ഉടമയായ സ്ത്രീ മർദിക്കുന്നതു വിഡിയോയിലുണ്ട്. മ്യൂസിയം പൊലീസ് കേസെടുത്തു. കടയിൽനിന്ന് ഇറങ്ങിവന്ന രണ്ടു യുവതികൾ വഴക്കുകൂടുന്നതാണു നാട്ടുകാർ ആദ്യം കണ്ടത്. നാട്ടുകാർ ഇടപെട്ടാണു പൊലീസിനെ വിളിച്ചത്. വള മോഷ്ടിച്ചതായി പൊലീസിന് ഇതുവരെ കണ്ടെത്താനായിട്ടില്ല.

കടയുടെ അടുത്തുള്ള ബാങ്കിൽ വന്നതാണെന്നു യുവതി പറയുന്നു. ബ്യൂട്ടി പാർലറിൽ കയറിയിട്ടില്ല. കുട്ടി കൂടെയുണ്ടായിരുന്നു. ബാഗിൽ കുട്ടിയുടെ യൂണിഫോമിനൊപ്പം തന്റെ പൊട്ടിയ വള വച്ചിരുന്നു. കടയ്ക്കു മുന്നിൽ ഫോൺ ചെയ്തു നിന്നപ്പോൾ ബ്യൂട്ടിപാർലർ ഉടമയും സുഹൃത്തുമെത്തി ചോദ്യം ചെയ്തു. തുടർന്ന് അവർ മർദിച്ചതായും യുവതി പറഞ്ഞു. വിഡിയോ ദൃശ്യങ്ങൾ കണ്ട് മ്യൂസിയം പൊലീസ് സ്വമേധയായാണ് ആദ്യം കേസ് റജിസ്റ്റർ ചെയ്തത്. പിന്നീട് പിങ്ക് പൊലീസ് യുവതിയെ കണ്ടെത്തി പരാതി എഴുതി വാങ്ങുകയായിരുന്നു.

Woman Beaten By Beauty Parlour Owner
യുവതിയെ ബ്യൂട്ടി പാർലർ ഉടമയായ സ്ത്രീ മർദിക്കുന്നതിന്റെ വിഡിയോ ദൃശ്യം.

English Summary: Woman beaten by beauty parlour owner allegedly theft a bangle at Thiruvananthapuram

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

35 ന്റെ ചെറുപ്പത്തിൽ കോട്ടയത്തെ മുത്തച്ഛൻ ഓട്ടോറിക്ഷ

MORE VIDEOS
FROM ONMANORAMA