കൊച്ചിയിലെ ചതുപ്പില്‍ ഇടിച്ചിറക്കിയ ഹെലികോപ്റ്റർ വിൽ‌പനയ്ക്ക്

കൊച്ചിയിൽ ഇടിച്ചിറക്കിയ ഹെലികോപ്റ്റർ (ഫയൽ ചിത്രം)
കൊച്ചിയിൽ ഇടിച്ചിറക്കിയ ഹെലികോപ്റ്റർ (ഫയൽ ചിത്രം)
SHARE

കൊച്ചി∙ ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലിയും ഭാര്യയും സഞ്ചരിക്കവെ കൊച്ചിയിൽ അപകടത്തിൽ പെട്ട ഹെലികോപ്റ്റർ വിൽപനയ്ക്ക്. ഇറ്റാലിയൻ കമ്പനി അഗസ്റ്റ വെസ്റ്റ്ലൻഡിന്റെ 109 എസ്പി ഹെലികോപ്റ്ററാണിത്. കഴിഞ്ഞ വർഷം ഏപ്രിൽ 11നാണ് ഹെലികോപ്റ്റർ കൊച്ചി പനങ്ങാട്ടെ ചതുപ്പിൽ ഇറക്കിയത്. ഒരു വർഷത്തിനു ശേഷമാണ് ടെണ്ടർ വിളിച്ച് ഹെലികോപ്റ്റർ വിൽക്കുന്നത്.

നാലു വർഷത്തെ പഴക്കമുള്ള ഹെലികോപ്റ്ററിൽ പൈലറ്റ് അടക്കം ആറുപേർക്കു സഞ്ചരിക്കാം. 50 കോടിയോളം രൂപ വിലയുണ്ട്. കൊച്ചി വിമാനത്താവളത്തിന്റെ ഹാങ്കറിലാണ് ഇപ്പോൾ ഹെലികോപ്റ്ററുള്ളത്. ഇൻഷുറൻസ് നഷ്ടപരിഹാരം തീർപ്പാക്കുന്നതിന്റെ ഭാഗമായാണ് ഹെലികോപ്റ്റർ വിറ്റൊഴിവാക്കുന്നത്.

പറക്കാവുന്ന സ്ഥിതിയിലല്ല ഹെലികോപ്റ്ററുള്ളത്. ഹെലികോപ്റ്റർ ഭാഗങ്ങൾ വേർതിരിച്ചു വിൽക്കാനും സാധിക്കും. ഇപ്പോൾ പറക്കാവുന്ന അവസ്ഥയിലല്ലെങ്കിലും അറ്റകുറ്റപ്പണികൾ ചെയ്ത് ഉപയോഗക്ഷമമാക്കാമെന്നാണ് അധികൃതരുടെ വാദം.

English Summary: Chopper for sale in Kochi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

നല്ലതു ചെയ്യുന്നവരെല്ലാം ദൈവമാണ് | Nikhil Siddhartha | Anupama Parameswaran Latest Interview

MORE VIDEOS
FROM ONMANORAMA