പണമെറിഞ്ഞ് പണം വാരി അദാനി; കഴുത്തറ്റം കടം, ബ്രഹ്മാണ്ഡ പ്രോജക്ടിൽ ലാഭം ആർക്ക്?

HIGHLIGHTS
  • പന പോലെ വളരുകയാണ് അദാനിയെന്ന് ബിസിനസ് ലോകം; ആ വളർച്ചയ്ക്കു പിന്നിലെന്ത്?
INDIA-POLITICS-MODI
2014ൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാനെത്തിയ ഗൗതം അദാനിയും നിത അംബാനിയും സംഭാഷണത്തിൽ. ചിത്രം: PRAKASH SINGH / AFP
SHARE

ധനപ്രമത്തതയിൽ മുകേഷ് അംബാനിയെ ഗൗതം അദാനി കടത്തിവെട്ടിയത് ഇക്കൊല്ലമാണ്. അംബാനി ഏറ്റവും ധനികരായ ഇന്ത്യക്കാരിൽ രണ്ടാം സ്ഥാനത്തേക്കു പിന്തള്ളപ്പെട്ടു. അംബാനിയുടെ സമ്പത്തുവളർച്ചാ നിരക്കിനേക്കാൾ വേഗത്തിലാണിന്ന് അദാനിയുടെ വളർച്ച. അംബാനിയെപ്പോലെ വ്യവസായ ഉൽപാദനവും റീട്ടെയ്ൽ പോലുള്ള ഉപഭോക്തൃ ബിസിനസുമല്ല അദാനിയുടെ വിഹാരരംഗം, മറിച്ച് അടിസ്ഥാന സൗകര്യ വികസന രംഗത്തെ വമ്പൻ പദ്ധതികളാണ്. ഒരു വർഷത്തിനിടെ അദാനിയുടെ സമ്പത്ത് 3000 കോടി ഡോളറാണു വർധിച്ചത്. രൂപയിൽ പറഞ്ഞാൽ രണ്ടേകാൽ ലക്ഷം കോടി രൂപ. ആരു കേട്ടാലും തലകറങ്ങുന്ന സംഖ്യ. ആകെ സ്വത്തിന്റെ മൂല്യം 10,600 കോടി ഡോളർ. രൂപയിൽ കണക്ക് പറയാൻ തന്നെ പ്രയാസം!! അംബാനിയേക്കാൾ 1000 കോടി ഡോളർ കൂടുതൽ! ലോകത്തു തന്നെ ആറാമത്തെ വലിയ കോടീശ്വരനാണ് ഗൗതം അദാനി. അടുത്തിടെ സാമൂഹിക സദസ്സിൽ വച്ച് അദാനിയും മുകേഷ് അംബാനിയുടെ ഭാര്യ നിത അംബാനിയും കണ്ടുമുട്ടി കൊച്ചുവർത്തമാനം പറഞ്ഞു നിന്നത് ഫൊട്ടോഗ്രാഫർമാരുടെ ശ്രദ്ധ ആകർഷിച്ചിരുന്നു. ലോകത്തു തന്നെ സമ്പത്തിന്റെ കാര്യത്തിൽ ഞാനോ നീയോ വലിയവൻ എന്ന മൽസരം നടത്തുന്ന രണ്ടുപേരുടെ സൗഹൃദം! പണക്കാർ തമ്മിലുള്ള കൂട്ടുകെട്ട്!

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

35 ന്റെ ചെറുപ്പത്തിൽ കോട്ടയത്തെ മുത്തച്ഛൻ ഓട്ടോറിക്ഷ

MORE VIDEOS
FROM ONMANORAMA