ADVERTISEMENT

ന്യൂഡൽഹി∙ പൗരന്മാരുടെ വ്യക്തിഗതമല്ലാത്ത വിവരങ്ങൾ സർക്കാരിനും മറ്റും ലഭ്യമാക്കുന്നതിനുള്ള പുതിയ നയത്തിന്റെ കരടു പുറത്തുവിട്ട് കേന്ദ്ര ഐടി മന്ത്രാലയം. വിവിധ സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളിൽ നിന്ന് വിവരങ്ങൾ ശേഖരിക്കുകയും അത് സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനായി ഉപയോഗിക്കുകയും ചെയ്യുമെന്നാണ് സർക്കാർ കരടു നിർദേശത്തിൽ പറയുന്നത്. ഇത്തരം വിവരങ്ങൾ ഭരണകാര്യത്തിൽ ഗുണകരമാകുമെന്നാണ് വിലയിരുത്തൽ.

കേന്ദ്ര– സംസ്ഥാന സർക്കാരുകളിൽനിന്നും സ്വകാര്യ സ്ഥാപനങ്ങളിൽനിന്നും ശേഖരിക്കുന്ന വിവരങ്ങൾ പണം ഈടാക്കി ആവശ്യക്കാർക്ക് കൈമാറും. ആർട്ടിഫിഷൽ ഇന്റലിജൻസ് ഉപയോഗിക്കുന്ന സ്റ്റാർട്ടപ്പുകൾ, ഗവേഷകർ, സർക്കാർ സ്ഥാപനങ്ങൾ എന്നിവയ്ക്കു കൈമാറുന്നതിനാണ് ഇത്തരത്തിൽ വിവരങ്ങൾ ശേഖരിക്കുന്നതെന്ന് കേന്ദ്ര ഐടി മന്ത്രി രാജീവ് ചന്ദ്രശേഖർ അറിയിച്ചു. എന്തൊക്കെ വിവരങ്ങൾ ശേഖരിക്കാം, അവ ആർക്കൊക്കെ കൈമാറാം എന്നിവ സംബന്ധിച്ച് തീരുമാനമെടുക്കുന്നതിനായി പ്രത്യേക സംവിധാനം രൂപീകരിക്കുമെന്നും മന്ത്രാലയം അറിയിച്ചു. 

വിവരശേഖരവും കൈമാറ്റവുമായി ബന്ധപ്പെട്ട നിയമങ്ങൾ, വ്യവസ്ഥകൾ, മാർഗനിർദേശങ്ങൾ എന്നിവ രൂപീകരിക്കാനും കൃത്യമായ ഇടവേളകളിൽ പരിഷ്കരിക്കുന്നതിനും ഡിജിറ്റൽ ഇന്ത്യ കോർപറേഷനു കീഴിൽ‌ ഇന്ത്യ ഡേറ്റ മാനേജ്മെന്റ് ഓഫിസ് ആരംഭിക്കുമെന്നും കരടുനിർദേശത്തിൽ പറയുന്നു. ഐടി മന്ത്രാലത്തിന്റെ പുതിയ കരടു നയത്തിന്മേൽ പൗരന്മാർക്ക് ജൂൺ 11നകം അഭിപ്രായം അറിയിക്കാം.

English Summary :MeitY issues draft norms to mobilise non-personal citizen data with govt

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com