ADVERTISEMENT

തിരുവനന്തപുരം∙ കൂളിമാട് പാലം അപകടത്തില്‍ അന്വേഷണ റിപ്പോര്‍ട്ട് നാല് ദിവസത്തിനകം നൽകുമെന്ന് പൊതുമരാമത്ത് വിജിലന്‍സ്. അന്വേഷണം 80 ശതമാനവും പൂര്‍ത്തിയായി. പുറത്തേക്കയച്ച പരിശോധനാഫലങ്ങള്‍ കൂടി എത്തിച്ചേരണം. പൊതുമരാമത്ത് വിജിലന്‍സിന്‍റെ അന്വേഷണ റിപ്പോര്‍ട്ട് വരുന്നത് വരെ കൂളിമാട് പാലത്തിന്‍റെ പുനര്‍നിര്‍മാണം നിര്‍ത്തിവയ്ക്കാന്‍ മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിര്‍ദേശം നല്‍കിയിരുന്നു.

ഹൈഡ്രോളിക് ജാക്കി തകരാറിലായതാണു പാലത്തിന്റെ ബീമുകൾ തകരാൻ കാരണം എന്നാണു കരാറുകാരായ ഊരാളുങ്കൽ ലേബർ സൊസൈറ്റിയുടെ വാദം. പ്രാഥമിക അന്വേഷണത്തിൽ ഈ വാദം ഏറെക്കുറെ ശരിയെന്നു കണ്ടെത്തിയെങ്കിലും ഇക്കാര്യത്തിൽ സ്ഥിരീകരണം വരട്ടെ എന്നാണ് മന്ത്രിയുടെ നിലപാട്.

English Summary: PWD vigilance to submit an investigation report on the Koolimadu bridge collapse soon

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com