ഷോക്ക് ട്രീറ്റ്മെന്റ് കോൺ‌ഗ്രസിന്, ആന്റണിക്കു നൊമ്പരം കാണും: മറുപടിയുമായി ജയരാജൻ

ep-jayarajan-antony
ഇ.പി. ജയരാജൻ, എ.കെ. ആന്റണി
SHARE

കൊച്ചി∙‌ തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് കോണ്‍ഗ്രസിനാകും ഷോക്ക് ട്രീറ്റ്മെന്റാകുകയെന്ന് ഇടതുമുന്നണി കണ്‍വീനര്‍ ഇ.പി.ജയരാജന്‍. തൃക്കാക്കര സര്‍ക്കാരിന് ഷോക്ക് ട്രീറ്റ്മെന്‍റ് നല്‍കണമെന്ന എ.കെ.ആന്‍റണിയുടെ ആഹ്വാനത്തിനാണ് ജയരാജന്റെ മറുപടി.  കൊച്ചിയിലുണ്ടായ വികസനം കണ്ട് ആന്റണിക്കു വല്ലാത്ത നൊമ്പരം കാണും. രാജ്യത്താകെ കോണ്‍ഗ്രസിന്റെ തെറ്റായ നയങ്ങള്‍ക്കുള്ള തിരിച്ചടിയാകും ജനവിധി.

എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്കെതിരെ വ്യാജ വിഡിയോ പ്രചരിപ്പിച്ച സംഭവത്തില്‍ പ്രതിപക്ഷ നേതാവിന്റെ പ്രതികരണം ഞെട്ടിച്ചെന്നും ഇ.പി.ജയരാജന്‍  മനോരമ ന്യൂസിനോട് പറഞ്ഞു. ‘തൃക്കാക്കരയുടെ ഹൃദയത്തിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി നിലയുറപ്പിച്ചു കഴിഞ്ഞു. ജനങ്ങൾ പ്രതീക്ഷയോടെയാണ് ഇടതു മുന്നണിയെ കാണുന്നത്.

രാഷ്ട്രീയത്തെ വസ്തുനിഷ്ഠമായി വിലയിരുത്താനോ, അതിന് അനുസരിച്ചു പ്രവർത്തിക്കാനോ കഴിയാത്ത പാർട്ടിയായി കോൺഗ്രസ് മാറി. ദേശീയ രാഷ്ട്രീയത്തിൽ കോണ്‍ഗ്രസ് അങ്ങേയറ്റം ദുർബലമാണ്. ആന്റണി തന്നെ ഡൽഹി വിട്ട് കേരളത്തിൽ വന്നിരിക്കുന്നു. എ.കെ. ആന്റണിക്കു വിഷമമുണ്ടാകും. അദ്ദേഹം മുൻപ് വന്നപ്പോഴുള്ള സ്ഥിതിയല്ല ഇപ്പോൾ. ആ മാറ്റങ്ങൾ‌ കാണുമ്പോൾ അദ്ദേഹത്തിന് നൊമ്പരമുണ്ടാകും’– ഇ.പി. ജയരാജൻ വ്യക്തമാക്കി.

എന്റോട്ട് എങ്ങോട്ട്? വിഡിയോ കാണാൻ ക്ലിക്ക് ചെയ്യൂ....

English Summary: Thrikkakara election result will come as shock treatment for congress

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

1977ലെ മികച്ച നടിയെ അറിയുമോ?

MORE VIDEOS
FROM ONMANORAMA