ദേശീയ തലസ്ഥാനത്തു നിന്നു സംസ്ഥാന തലസ്ഥാനത്തേക്കു ഇരട്ടപ്പാതയില്ലാത്ത ഏതാനും സംസ്ഥാനങ്ങളുടെ ഒപ്പമായിരുന്നു ഇന്നലെ വരെ കേരളത്തിന്റെ സ്ഥാനം. ഇന്ന്, മേയ് 29നു, വൈകുന്നേരം ചിങ്ങവനം മുതൽ ഏറ്റുമാനൂർ വരെയുള്ള രണ്ടാം പാത തുറക്കുന്നതോടെ ഡൽഹിയിൽ നിന്നു ചെന്നൈ വഴി തിരുവനന്തപുരത്തേക്കുള്ള പാത പൂർണമായും ഇരട്ടപ്പാതയായി മാറും. ഷൊർണൂർ യാഡിലെ 1.2 കിമീ ഒറ്റ വരിപ്പാത മാറ്റി നിർത്തിയാൽ തിരുവനന്തപുരം–മംഗളൂരു പാതയും ഇരട്ടപ്പാതയായി. കോട്ടയം വഴിയുള്ള എറണാകുളം–കായംകുളം (114 കിലോമീറ്റർ) ഇരട്ടപ്പാത നിർമിക്കാൻ വേണ്ടി വന്നത് 21 വർഷമാണ്. 2001ലാണു എറണാകുളം–മുളന്തുരുത്തി രണ്ടാം പാതയ്ക്കു റെയിൽവേ ബോർഡിന്റെ അനുമതി ലഭിച്ചത്. 2010 മാർച്ചിൽ മാത്രമാണു ഈ 17.37 കിമീ ഇരട്ടപ്പാതയായത്.
HIGHLIGHTS
- ചിങ്ങവനം-ഏറ്റുമാനൂർ രണ്ടാം പാത തുറക്കുന്നതോടെ എന്തെല്ലാമായിരിക്കും മാറ്റങ്ങൾ?