മന്ത്രവാദി വേഷം ചമഞ്ഞു; പതിനാലുകാരിയെ പീഡിപ്പിച്ചു; ഒടുവിൽ അറസ്റ്റ്

rape-goan-tantrik
പ്രതീകാത്മക ചിത്രം.
SHARE

പനജി ∙ വടക്കൻ ഗോവയിൽ മന്ത്രവാദിയെന്ന വ്യാജേന 14 വയസ്സുകാരിയെ പീഡിപ്പിച്ച അൻപതുകാരനെ ഗോവ പൊലീസ് അറസ്‌റ്റ് ചെയ്‌തു. തിങ്കളാഴ്‌ച രാത്രിയാണ് സംഭവം. ഐപിസി 376, പോക്സോ, ഗോവ ചിൽഡ്രൻസ് ആക്റ്റ് 2003 എന്നിവ പ്രകാരം പൊലീസ് കേസെടുത്തു. വ്യാജ മന്ത്രവാദിയുമായി കൂട്ടുചേർന്നു മകളെ പീഡിപ്പിക്കാൻ പ്രേരിപ്പിച്ച പെൺകുട്ടിയുടെ അമ്മയും അറസ്റ്റിലായി.   

പെൺകുട്ടിയുടെ പിതാവ് സമർപ്പിച്ച പരാതിയിലാണ് പൊലീസ് കേസെടുത്തത്. ജീവിതത്തിലെ എല്ലാ ആഗ്രഹങ്ങളും സഫലീകരിച്ചുകൊടുക്കാം എന്ന വ്യാജേന പെൺകുട്ടിയെ വീട്ടിലേക്കു വിളിച്ചുകൊണ്ടുവന്ന ശേഷം പീഡിപ്പിക്കുകയായിരുന്നു. പ്രതിയെ കാൻസാ ഗ്രാമത്തിൽനിന്നു പിടികൂടുകയായിരുന്നുവെന്നു പൊലീസ് അറിയിച്ചു. 

English Summary: Man posing as tantrik held for raping minor girl in Goa

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

വലവിരിച്ച് ചൈനീസ് ചാരക്കപ്പൽആശങ്കയോടെ ഇന്ത്യ

MORE VIDEOS