ADVERTISEMENT

ന്യൂഡൽഹി∙ ഉത്തർപ്രദേശിലെ റാംപുർ, അസംഗഡ് ലോക്സഭാ സീറ്റുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പിനുള്ള ബിജെപി സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. യഥാക്രമം ഘനശ്യാം ലോധി, ദിനേശ് ലാൽ യാദവ് എന്നിവരാകും സ്ഥാനാർഥികൾ.

കേന്ദ്രമന്ത്രി മുക്താർ അബ്ബാസ് നഖ്‌വിയെ മത്സരിപ്പിക്കുമെന്ന് അഭ്യൂഹങ്ങളുണ്ടായെങ്കിലും അതുണ്ടായില്ല. ഇത്തവണ രാജ്യസഭാ സീറ്റും നഖ്‌വിക്കു നൽകിയിരുന്നില്ല. ഇതോടെ അദ്ദേഹത്തെ ഉപരാഷ്ട്രപതിയാക്കാനാണ് ബിജെപി നീക്കമെന്ന സൂചനകൾ ശക്തമായി.

സമാജ്‌വാദി പാർട്ടി നേതാക്കളായ അഖിലേഷ് യാദവും അസംഖാനുമായിരുന്നു യഥാക്രമം അസംഗഡിലെയും റാംപുരിലെയും എംപിമാർ. ഇരുവരും യുപി നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിനെത്തുടർന്ന് രാജിവച്ച ഒഴിവിലാണ് ഉപതിരഞ്ഞെടുപ്പ്.

ഇതോടൊപ്പം ത്രിപുര, ഡൽഹി, ആന്ധ്ര, ജാർഖണ്ഡ് എന്നിവിടങ്ങളിലെ നിയമസഭാ ഉപതിരഞ്ഞെടുപ്പു സ്ഥാനാർഥികളെയും പ്രഖ്യാപിച്ചിട്ടുണ്ട്. ഈ മാസം 23നാണ് തിരഞ്ഞെടുപ്പ്. 26നു വോട്ടെണ്ണൽ.

English Summary: UP Loksabha Poll: No Seat for Mukhtar Abbas Naqvi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com