കന്നുകാലി മോഷണക്കേസിൽ അറസ്റ്റിൽ; യുവാവിന് പൊലീസിന്റെ ക്രൂരമർദനം, ഇലക്ട്രിക് ഷോക്

police-line-do-not-cross
പ്രതീകാത്മക ചിത്രം
SHARE

ലക്നൗ ∙ കന്നുകാലി മോഷണക്കേസിൽ അറസ്റ്റിലായ യുവാവ് പൊലീസ് സ്റ്റേഷനിൽ നേരിട്ടത് ക്രൂരമർദനം. സാരമായി പരുക്കേറ്റ രഹാൻ എന്ന യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്വകാര്യ ഭാഗങ്ങളിൽ പൊലീസ് ഇലക്ട്രിക് ഷോക്ക് പ്രയോഗിച്ചതായും റിപ്പോർട്ടുണ്ട്. 

സംഭവത്തിൽ അഞ്ചു പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ എഫ്‌ഐആർ റജിസ്റ്റർ ചെയ്‌തു. എന്നാൽ 5,000 രൂപ കൈക്കൂലി വാങ്ങിയ ശേഷമാണ് രഹാനെ വിട്ടയച്ചത് എന്ന് കുടുംബാംഗങ്ങൾ ആരോപിച്ചു. ചികിത്സാ ചെലവിനായി പൊലീസ് 100 രൂപ പരിഹാസരൂപേണ നൽകിയതായും കുടുംബാംഗങ്ങൾ പറഞ്ഞു.  

കന്നുകാലി മോഷണക്കേസുമായി ബന്ധപ്പെട്ട് മേയ് രണ്ടിനാണ് റഹാനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. ദിവസവേതന തൊഴിയാളിയായ ഇയാള്‍ ജോലിക്ക് ശേഷം വീട്ടിലേക്ക് മടങ്ങുന്നതിനിടയിലാണ് പൊലീസ് പിടിയിലാകുന്നത്. 

English Summary: Man Violated With Stick, Electric Shocks In Custody. Action Against UP Cops

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

വിട, കോടിയേരി

MORE VIDEOS
FROM ONMANORAMA