ADVERTISEMENT

ന്യൂഡൽഹി∙ ഇന്ത്യയുടെ സംയുക്ത സേനാ മേധാവിയുടെ തസ്തികയിലേക്കുള്ള ഉദ്യോഗസ്ഥന്റെ യോഗ്യത സംബന്ധിച്ചു പുതുക്കിയ മാർഗനിർദേശങ്ങൾ കേന്ദ്ര പ്രതിരോധ മന്ത്രാലയം പുറത്തിറക്കി. 62 വയസ്സിൽ താഴെയുള്ള, നിലവിൽ സേനയിൽ ജോലി നോക്കുന്ന അല്ലെങ്കിൽ വിരമിച്ച ലഫ്. ജനറൽ, എയർ മാർഷൽ, വൈസ് അഡ്മിറൽ എന്നിവരെയാകും സംയുക്ത സേന മേധാവിയുടെ തസ്തികയിലേക്കു പരിഗണിക്കുക.

62 വയസ്സ് പ്രായപരിധി ഉണ്ടെങ്കിലും അടുത്തിടെ വിരമിച്ച സേനാ മേധാവികളും ഉപ മേധാവികളും ഈ തസ്തികയിലേക്ക് യോഗ്യരായിരിക്കുമെന്നും പുതുക്കിയ മാർഗരേഖയിൽ പറയുന്നു. ഇന്ത്യയുടെ ആദ്യ സംയുക്ത സേനാ മേധാവിയായ ജനറൽ ബിപിൻ റാവത്ത് ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടതോടെയാണ് പുതിയ സേനാ മേധാവിക്കു വഴിയൊരുങ്ങിയത്.

English Summary : For India's Top Military Post, Government's Big Change

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com