ADVERTISEMENT

കൊച്ചി∙ താന്‍ 2015ല്‍ കണ്ട കൊച്ചിയല്ല ഇപ്പോഴത്തേതെന്ന് കേന്ദ്രമന്ത്രി പിയുഷ് ഗോയല്‍. ദേശീയ സ്വച്ഛതാ സൂചികയില്‍ 2015-ല്‍ അഞ്ചാം സ്ഥാനത്തായിരുന്ന കൊച്ചി ഇപ്പോള്‍ 324-ാം സ്ഥാനത്തേക്ക് ഇടിഞ്ഞിരിക്കുകയാണ്. കൊച്ചിയുടെ സൗന്ദര്യവും ശുചിത്വവും വീണ്ടെടുക്കാന്‍ കൂടുതല്‍ പങ്കാളിത്തവും പിന്തുണയും ലഭിക്കുമെന്നു പ്രതീക്ഷിക്കുന്നു. കൊച്ചി മറൈന്‍ ഡ്രൈവില്‍ നടത്തിയ പ്ലോഗിങ് പരിപാടിയില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. 

പരിസരം വൃത്തിയായി സൂക്ഷിക്കുന്ന കാര്യത്തില്‍ കഴിഞ്ഞ 8 വര്‍ഷമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സര്‍ക്കാര്‍ ജനങ്ങളെ ബോധവല്‍ക്കരിക്കുകയാണ്. സ്വന്തം വീട് വൃത്തിയായി സൂക്ഷിക്കുന്നതു പോലെ പട്ടണങ്ങളെയും വൃത്തിയായി സൂക്ഷിക്കാന്‍ പ്രേരിപ്പിക്കുകയാണ്.

പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കുന്നതിനെക്കുറിച്ച്, പ്രത്യേകിച്ച് ഇപ്പോള്‍ നിരോധിച്ചിട്ടുള്ള ഒറ്റത്തവണ പ്ലാസ്റ്റിക് ഉപയോഗം സംബന്ധിച്ച്, ജനങ്ങള്‍ക്കു കൂടുതല്‍ അവബോധം ഉണ്ടാകണം. മാലിന്യ നിര്‍മാര്‍ജനത്തെക്കുറിച്ച് പൊതുജനങ്ങളെ ബോധവല്‍ക്കരിക്കാന്‍ പ്രാദേശിക ഭരണകൂടങ്ങള്‍ തയാറാകണമെന്നും അദ്ദേഹം പറഞ്ഞു.

English Summary: Union minister Piyush Goyal criticizes Kochi Waste disposal 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com