ADVERTISEMENT

തിരുവനന്തപുരം∙ കോവളത്ത് പീഡനത്തിനിരയായി മരിച്ച വിദേശ വനിതയുടെ മൃതദേഹം കുറ്റിക്കാട്ടിലെ വള്ളികളിൽ കുരുങ്ങി കിടക്കുന്നതു കണ്ടപ്പോൾ തല വേർപ്പെട്ടു തിരിച്ചറിയാൻ കഴിയാത്ത അവസ്ഥയിലായിരുന്നെന്നു കേസിലെ എട്ടാം സാക്ഷിയും ചിത്രകാരനുമായ ബിനു മൊഴി നൽകി. കേസിലെ ഏഴാം സാക്ഷി ഉമ്മർ ഖാൻ കൂറുമാറി.

കൊല്ലപ്പെട്ട യുവതിയുടെ ജാക്കറ്റ് രണ്ടാം പ്രതി ഉമേഷ് കോവളത്ത് തുണിക്കട നടത്തുന്ന ഉമ്മർ ഖാന്റെ കടയിൽ കൊണ്ടുവന്നിരുന്നു എന്നു പൊലീസിനു നൽകിയിരുന്ന മൊഴിയാണു കോടതിയിൽ മാറ്റി പറഞ്ഞത്. ലൈസൻസ് ഇല്ലാതെയാണു കട നടത്തുന്നതെന്നു ഉമ്മർ ഖാൻ വിചാരണയ്ക്കിടെ മറുപടി നൽകിയപ്പോൾ ക്ഷുഭിതനായ ജഡ്‌ജി, കോവളം പോലെ നിരവധി വിനോദസഞ്ചാരികൾ എത്തുന്ന പ്രദേശത്ത് ലൈസൻസ് ഇല്ലാതെ കടകൾ പ്രവർത്തിക്കുവാൻ കോർപ്പറേഷൻ എങ്ങനെ അനുമതി നൽകിയെന്ന് ആരാഞ്ഞു.

ഇത്തരം സ്ഥാപനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കാൻ കോർപറേഷൻ അധികാരികൾക്കു നിർദേശം നൽകി. 2018 മാർച്ച് 14ന് കോവളത്ത് നിന്നു യുവതിയെ സമീപത്തുള്ള കുറ്റികാട്ടിൽ കൂട്ടികൊണ്ടുപോയി ലഹരി വസ്‌തു നൽകി പീഡിപ്പിച്ചെന്നാണ് പ്രോസിക്യൂഷൻ കേസ്. ഉദയൻ, ഉമേഷ് എന്നിവരാണ് കേസിലെ രണ്ടു പ്രതികൾ.

English Summary : Foreign lady murder in Kovalam updates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com