ADVERTISEMENT

തൊടുപുഴ∙ വനങ്ങൾക്ക് ചുറ്റും ഇഎസ്‌സെഡ് പരിധി നിർണയിച്ച സുപ്രീംകോടതി വിധിക്കെതിരെയും വിധി നടപ്പാക്കരുതെന്ന് കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടുകൊണ്ടും വെള്ളിയാഴ്ച(ജൂൺ 10) ഇടുക്കി ജില്ലയിൽ എൽഡിഎഫ് ഹർത്താൽ നടത്തും. ഇതേ വിഷയത്തിൽ ജില്ലയിൽ ജൂൺ 16ന് യുഡിഎഫും ഹർത്താൽ നടത്തും. 

സംരക്ഷിത വനമേഖലയ്ക്കു ചുറ്റും ഒരു കിലോമീറ്റർ പരിസ്ഥിതി ലോല മേഖല (ഇഎസ്‌സെഡ്) ആയി നിർബന്ധമായും ഉണ്ടായിരിക്കണമെന്നാണ് സുപ്രീം കോടതി വിധി. ഇത്തരം ഇഎസ്‍സെഡ് മേഖലയിൽ സ്ഥിരം കെട്ടിടങ്ങളോ ദേശീയ വന്യജീവി സങ്കേതം, ദേശീയ പാർക്കുകൾ എന്നിവിടങ്ങളിൽ ഖനനമോ പാടില്ലെന്നും കോടതി വിധിച്ചു. ഇതുപ്രകാരം, നിലവിലെ ഇഎസ്‍സെഡ് മേഖലയിൽ നിലനിൽക്കുന്ന കെട്ടിടങ്ങളെക്കുറിച്ചും നിർമിതികളെക്കുറിച്ചും സർവേ നടത്തി 3 മാസത്തിനകം റിപ്പോർട്ട് നൽകാനും വനംവകുപ്പ് അധികൃതരോടു നിർദേശിച്ചു.

English Summary : LDF, UDF hartal in Idukki over Supreme Court verdict on eco-sensitive zone

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com