ADVERTISEMENT

തിരുവനന്തപുരം∙ മുഖ്യമന്ത്രി പിണറായി വിജയന് സമനില തെറ്റിയെന്ന് കോൺഗ്രസ് എംപി കെ.മുരളീധരൻ. ചുവപ്പുനിറം കണ്ടാൽ പോത്ത് പേടിക്കുന്നതുപോലെയാണ് മുഖ്യമന്ത്രിക്ക് കറുപ്പുനിറം. ട്രാൻസ്ജെൻഡർമാർക്കുപോലും രക്ഷയില്ലാത്ത അവസ്ഥയാണ്. സമനില തെറ്റിയതുപോലെയാണ് മുഖ്യമന്ത്രി സംസാരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഇത്രയൊക്കെ ആരോപണമുണ്ടായിട്ടും പൊതുസമ്മേളനത്തിലെ വീരവാദം മുഖ്യമന്ത്രി എന്തുകൊണ്ട് വാർത്താസമ്മേളനം നടത്തി പറയുന്നില്ല. സ്വർണക്കടത്തുകേസിൽ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചില്ലെങ്കിൽ മുഖ്യമന്ത്രിക്ക് മനസമാധനത്തോടെ പുറത്തിറങ്ങി നടക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.

English Summary: K Muraleedharan against CM Pinarayi Vijayan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com