ADVERTISEMENT

ബെംഗളൂരു∙ ബെംഗളൂരുവിലെ എംജി റോഡിലെ ഹോട്ടലിൽ നടന്ന പാർട്ടിയിൽ ലഹരി ഉപയോഗിച്ചെന്ന് ആരോപിച്ച് ബോളിവുഡ് നടന്‍ ശക്തി കപൂറിന്റെ മകനും നടി ശ്രദ്ധ കപൂറിന്റെ സഹോദരനുമായ സിദ്ധാന്ത് കപൂറിനെ ബെംഗളൂരു പൊലീസ് കസ്റ്റഡിയിലെടുത്തു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഹോട്ടലിൽ പൊലീസ് നടത്തിയ റെയ്ഡിലാണ് സിദ്ധാന്ത് പിടിയിലായത്. 

ലഹരി ഉപയോഗിച്ചെന്ന് സംശയിച്ച 35 പേരുടെ സാംപിളുകൾ പരിശോധനയ്ക്ക് അയച്ചെന്നും അതിൽ സിദ്ധാന്ത് ഉൾപ്പെടെ ആറുപേരുടെ സാംപിളുകൾ പോസിറ്റിവായെന്നും പൊലീസ് അറിയിച്ചു. ഇവർ പാർട്ടിക്ക് വരുന്നതിനു മുന്‍പാണോ, പാർട്ടിയിൽ വന്നതിനു ശേഷമാണോ ലഹരി ഉപയോഗിച്ചതെന്ന് വ്യക്തമല്ലെന്ന് പൊലീസ് പറഞ്ഞു. നടൻ സുശാന്ത് സിങ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട്, ലഹരി കൈവശം വച്ചെന്നാരോപിച്ച് ശ്രദ്ധ കപൂറിനെ നാർകോട്ടിക് കൺട്രോൾ ബ്യൂറോ ചോദ്യം ചെയ്തിരുന്നു. 

English Summary: Actor Shakti Kapoor's son Siddhanth Kapoor detained in Bengaluru for drug abuse

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com