ADVERTISEMENT

തിരുവനന്തപുരം∙ കോൺഗ്രസിന്റെ കരിദിനാചരണത്തിന്റെ ഭാഗമായി സംസ്ഥാനത്ത് വ്യാപക പ്രതിഷേധം. മുഖ്യമന്ത്രി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് കൊല്ലം കലക്ടറേറ്റിലേക്ക് ആർഎസ്പി നടത്തിയ മാർച്ചിൽ സംഘർഷം.

kannur-congress-march
കോൺഗ്രസ് ഓഫിസുകൾക്കു നേരെയുണ്ടായ സിപിഎം ആക്രമണങ്ങളിൽ പ്രതിഷേധിച്ച് ഡിസിസിയുടെ നേതൃത്വത്തിൽ കണ്ണൂരിൽ നടത്തിയ പ്രകടനം. ചിത്രം∙സമീർ എ.ഹമീദ്
തിരവനന്തപുരത്ത് കോൺഗ്രസ് പ്രവർത്തകർ സെക്രട്ടേറിയറ്റിലേക്കു നടത്തിയ മാർച്ച്. ചിത്രം∙ മനോജ് ചേമഞ്ചേരി
തിരവനന്തപുരത്ത് കോൺഗ്രസ് പ്രവർത്തകർ സെക്രട്ടേറിയറ്റിലേക്കു നടത്തിയ മാർച്ച്. ചിത്രം∙ മനോജ് ചേമഞ്ചേരി

എൻ.കെ.പ്രേമചന്ദ്രൻ എംപിയ്ക്കും എ.എ.അസീസുമുൾപ്പെടെയുള്ളവർക്ക് പരുക്കേറ്റു. ബാരിക്കേഡ് തകർത്ത് മുന്നോട്ടു നീങ്ങാൻ ശ്രമിച്ച പ്രവർത്തകർക്കു നേരെ പൊലീസ് മൂന്നുവട്ടം ടിയർഗ്യാസ് പ്രയോഗിച്ചു. പിന്നീടും സംഘടിച്ചെത്തിയ പ്രവർത്തകർക്കു നേരെ ലാത്തി ചാർജ് നടത്തി. തെരുവു യുദ്ധം നടത്തി സ്വർണക്കടത്തിൽനിന്നു ശ്രദ്ധ തിരിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നു എൻ.കെ.പ്രേമചന്ദ്രൻ പറഞ്ഞു.

police-congress-office-eklm
കൊച്ചിയിൽ ജില്ലാ കോൺഗ്രസ് കമ്മിറ്റി ഓഫിസിന് മുൻപിൽ നിൽക്കുന്ന പൊലീസ് സംഘം. ചിത്രം: ജോസ്കുട്ടി പനയ്ക്കൽ. മനോരമ
congress-march-kozhikode
കോൺഗ്രസ് ഓഫീസുകൾക്കു നേരയുണ്ടായ അക്രമത്തിൽ പ്രതിഷേധിച്ച് ജില്ലാ കോൺഗ്രസ് കമ്മിറ്റി കോഴിക്കോട് നടത്തിയ പ്രകടനം. ചിത്രം.എം.ടി.വിധുരാജ്

കോൺഗ്രസ് കരിദിനാചരണത്തിന്റെ ഭാഗമായി കോഴിക്കോട് ഡിസിസി നടത്തിയ മാർച്ചിനിടെ പൊലീസും പ്രവർത്തകരും തമ്മിൽ സംഘർഷം. ഇടതുസംഘടനകളുടെ പ്രചാരണ ബോർഡുകളും തോരണവും തകർക്കാനുള്ള കോൺഗ്രസ് പ്രവർത്തകരുടെ ശ്രമം പൊലീസ് തടഞ്ഞതാണ് സംഘർഷത്തിലേക്കു നയിച്ചത്. പൊലീസ് മർദനത്തിൽ ഒരു പ്രവർത്തകനു പരുക്കേറ്റു. 

മലപ്പുറത്ത് അറസ്റ്റ് ചെയ്ത പ്രവർത്തകരെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസിന്റെ നേതൃത്വത്തിൽ മലപ്പുറം പൊലീസ് സ്റ്റേഷനു മുന്നിൽ നടത്തിയ ഉപരോധം

മലപ്പുറം നഗരത്തിൽ നടത്തിയ കോൺഗ്രസിന്റെ ദേശീയപാത ഉപരോധത്തിനിടെ സംഘർഷം. കോഴിക്കോട്–പാലക്കാട് ദേശീയ പാതയിൽ കുന്നുമ്മലിൽ റോഡ് തടഞ്ഞ പ്രവർത്തകരും പൊലീസുമായി ഉന്തും തള്ളുമുണ്ടായി. യൂത്ത് കോൺഗ്രസ് സംസ്ഥാന നേതാവ് റിയാസ് മുക്കോളി, ജില്ലാ പ്രസിഡന്റ് ഷാജി പച്ചേരി തുടങ്ങിയ 10 പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി.

ഇവരെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് ഡിസിസി പ്രസിഡന്റ് വി.എസ്.ജോയിയുടെ നേതൃത്വത്തിൽ പ്രവർത്തകർ മലപ്പുറം പൊലീസ് സ്റ്റേഷൻ ഉപരോധിച്ചു. അറസ്റ്റിലായവരെ ജാമ്യത്തിൽ വിട്ടയച്ചതോടെയാണ് ഒന്നര മണിക്കൂർ നീണ്ട സമരം അവസാനിച്ചത്. 

malappuram-police-station-march
മലപ്പുറത്ത് അറസ്റ്റ് ചെയ്ത പ്രവർത്തകരെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസിന്റെ നേതൃത്വത്തിൽ മലപ്പുറം പൊലീസ് സ്റ്റേഷനു മുന്നിൽ നടത്തിയ ഉപരോധം ഡിസിസി പ്രസിഡന്റ് വി.എസ്.ജോയ് ഉദ്ഘാടനം ചെയ്യുന്നു
k-muraleedharan-congress-black-day
കോൺഗ്രസ് ഓഫീസുകൾക്കു നേരയുണ്ടായ അക്രമത്തിൽ പ്രതിഷേധിച്ച് ജില്ലാ കോൺഗ്രസ് കമ്മിറ്റി നടത്തിയ കരിദിനാചരണം കെ. മുരളീധരൻ എംപി ഉദ്ഘാടനം ചെയ്യുന്നു.ചിത്രം.എം.ടി.വിധിരാജ്

English Summary : Congress Black day protest at various parts of Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com