ADVERTISEMENT

തിരുവനന്തപുരം∙ വിമാനത്തില്‍ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മദ്യപിച്ചിരുന്നുവെന്ന വാദം പൊളിയുന്നു. മദ്യപിച്ചിട്ടുണ്ടോയെന്ന് അറിയാനുള്ള പരിശോധന നടത്താന്‍ കോണ്‍ഗ്രസ് ആവശ്യപ്പെട്ടിട്ടും പൊലീസ് തയാറായില്ല. മദ്യപിച്ചതിന്റെ ലക്ഷണമില്ലാത്തതിനാല്‍ പരിശോധന വേണ്ടെന്നായിരുന്നു ഡോക്ടര്‍മാരുടെയും നിലപാട്.

പ്രതിഷേധക്കാര്‍ മദ്യലഹരിയിലായിരുന്നു എന്നായിരുന്നു എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജന്‍റെ ആരോപണം. എന്നാൽ ജീവിതത്തിൽ ഇതുവരെ മദ്യപിച്ചിട്ടില്ലെന്നു പ്രതിഷേധക്കാരിൽ ഒരാളായ ഫർസീൻ മജീദ് പ്രതികരിച്ചു. ഇ.പി.ജയരാജൻ തള്ളിയിട്ടു തൊഴിക്കുകയും മുഖ്യമന്ത്രിയുടെ സുരക്ഷാ ജീവനക്കാർ മർദിക്കുകയും ചെയ്തെന്നും ആരോപിച്ചു.

വിമാനത്തിനുള്ളിൽ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ മുഖ്യമന്ത്രിയെ വധിക്കാൻ ശ്രമിച്ചെന്ന കുറ്റം ചുമത്തി കേസെടുത്തു. മുഖ്യമന്ത്രിക്കൊപ്പം വിമാനത്തിലുണ്ടായിരുന്ന ഗൺമാൻ അനിൽകുമാറിന്റെ പരാതിയിലാണ് വലിയതുറ പൊലീസ് കേസെടുത്തത്.

Content Highlights: Youth Congress, EP Jayarajan, Pinarayi Vijayan, Kerala Police

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com