ADVERTISEMENT

തിരുവനന്തപുരം∙ മുഖ്യമന്ത്രി പിണറായി വിജയൻ വിമാനത്തിലുള്ളപ്പോഴാണ് യൂത്ത് കോണ്‍ഗ്രസുകാര്‍ പ്രതിഷേധിച്ചതെന്ന് വിമാനക്കമ്പനിയായ ഇന്‍ഡിഗോ പൊലീസിന് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.

വിമാനം നിലത്തിറക്കിയതിനു പിന്നാലെ സീറ്റ് ബെൽറ്റ് ഊരാൻ അനുവദിച്ചുള്ള സന്ദേശം നൽകി. ഇതിനു പിന്നാലെ മുദ്രാവാക്യങ്ങളുമായി മൂന്നു പേര്‍ സീറ്റിൽനിന്ന് എഴുന്നേറ്റ് മുഖ്യമന്ത്രിക്കു സമീപത്തേക്കു പാഞ്ഞടുത്തു. ഈ സമയം മുഖ്യമന്ത്രിക്കൊപ്പമുള്ളയാള്‍ തടഞ്ഞെന്നാണ് ഇന്‍ഡിഗോ റിപ്പോര്‍ട്ട്. പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവര്‍ത്തകരുടെയോ, എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജന്റെയോ പേര് റിപ്പോർട്ടിൽ പറയുന്നില്ല. ഇതിന്റെ പകര്‍പ്പ് മനോരമ ന്യൂസിന് ലഭിച്ചു. 

അതേസമയം മുഖ്യമന്ത്രിക്കെതിരെ വിമാനത്തിനുള്ളിൽ പ്രതിഷേധിച്ച കേസിലെ മൂന്നാം പ്രതിക്കായി ഇന്ന് ലുക്കൗട്ട് സർക്കുലർ ഇറക്കും. മട്ടന്നൂരിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകൻ സുനിത് നാരായണനാണ് ഒളിവിൽ കഴിയുന്നത്. മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച രണ്ട് പേരെ വിമാനത്താവളത്തിൽ പിടിച്ചു വച്ചപ്പോൾ തന്നെ സുനിത് രക്ഷ പെട്ടെന്നാണ് പൊലീസ് പറയുന്നത്.

English Summary : Indigo airlines report on flight protest to police

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com