എഴുത്തുകാരിയെ ലൈംഗികമായി പീഡിപ്പിച്ച് ബിസിനസുകാരന്‍; ഭീഷണിയുമായി ദാവൂദ് സംഘം

rape-representational-image
പ്രതീകാത്മക ചിത്രം
SHARE

മുംബൈ∙ ജുഹുവിൽ മുപ്പത്തിയഞ്ചുകാരിയായ എഴുത്തുകാരിയെ ലൈംഗികമായി പീഡിപ്പിച്ച എഴുപത്തിയഞ്ചുകാരനായ ബിസിനസുകാരനെതിരെ കേസെടുത്തു. പഞ്ചനക്ഷത്ര ഹോട്ടലിൽവച്ചായിരുന്നു പീഡനം.

സംഭവം പുറത്തു പറഞ്ഞാൽ കൊന്നുകളയുമെന്ന് ഇയാൾ ഭീഷണിപ്പെടുത്തിയെന്നും പരാതിയിൽ പറയുന്നു. അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ പേരിലാണ് ഭീഷണിപ്പെടുത്തിയത്. വൈകാതെ ഡി കമ്പനിയുടെ പേരിൽ ഭീഷണി ഫോൺ കോൾ വന്നെന്നും യുവതി പറഞ്ഞു. 

യുവതിയിൽനിന്നു രണ്ട് കോടി രൂപ ഇയാൾ വായ്പയായി വാങ്ങിയെങ്കിലും തിരിച്ചു നൽകിയില്ല. തുടർന്ന് ഉപദ്രവിക്കാൻ ആരംഭിച്ചപ്പോൾ യുവതി പ്രതികരിക്കാൻ തുടങ്ങി. ഇതോടെയാണ് ദാവൂദ് ഇബ്രാഹിമിന്റെ ആൾക്കാർ കൊല്ലുമെന്നു ഭീഷണിപ്പെടുത്തിയതെന്നും യുവതി പറഞ്ഞു. അംബോലി പൊലീസ് സംഭവത്തെക്കുറിച്ച്  അന്വേഷണം ആരംഭിച്ചു. 

English Summary: Mumbai Writer, Raped; Warned By D-Gang

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

ചാക്കോച്ചനും ദേവദൂതരും | ന്നാ താൻ കേസ് കൊട് Promotion | Manorama Online

MORE VIDEOS