കെ.വി ശശികുമാറിനെതിരെ വീണ്ടും പീഡന പരാതി; അറസ്റ്റ്, റിമാൻഡിൽ

1248-kv-sasikumar
SHARE

മലപ്പുറം∙ വിരമിക്കുന്നതിന് തൊട്ടുമുൻപ് പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ച കേസിൽ അറസ്റ്റിലായ സിപിഎം മുൻ നഗരസഭാംഗവും മുൻ അധ്യാപകനുമായ കെ.വി. ശശികുമാർ വീണ്ടും അറസ്റ്റിൽ. പൂര്‍വ വിദ്യാര്‍ഥിനിയുടെ പരാതിയിൽ ശനിയാഴ്ചയായിരുന്നു അറസ്റ്റ്. നേരത്തെ രണ്ടു പോക്സോ കേസിൽ ജാമ്യം ലഭിച്ചു പുറത്ത് ഇറങ്ങിയതിനു പിന്നാലെയാണ് അറസ്റ്റ്.

അധ്യാപകനായിരിക്കെ പീഡിപ്പിച്ചെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം സ്വദേശിനിയായ പൂർവ വിദ്യാര്‍ഥിനി നൽകിയ പരാതിയിലാണ് അറസ്റ്റ്. ശശികുമാറിനെ റിമാന്‍ഡ് ചെയ്‌തു. വർഷങ്ങളായി വിദ്യാർഥിനികളെ പീഡിപ്പിച്ചുവെന്ന പരാതിയിൽ കെ.വി.ശശികുമാറിനെ‌ മേയ് 13 ന് മലപ്പുറം പൊലീസ് അറസ്റ്റ് ചെയ്‌തിരുന്നു. അൻപതിലധികം പീഡന പരാതികളാണ് ശശികുമാറിനെതിരെ ഉയർന്നത്.

English Summary: Malappuram teacher accused of abusing students for 30 years Arrested

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

വിട, കോടിയേരി

MORE VIDEOS
FROM ONMANORAMA
.topHeader.premium-label { display: none; } @media screen and (max-width: 800px) { .mm-container.ml-top-nav { display: none !important; }}body .mm-container-fluid:not(.footer-outer){ display:block!important; } .navigation ul li a{display: block;} .articlecontentbody {clear: both;}