ADVERTISEMENT

കൂടൽ (പത്തനംതിട്ട) ∙ ഒപ്പം താമസിച്ചിരുന്നയാളെ സ്ത്രീ തലയ്ക്ക് അടിച്ചു കൊലപ്പെടുത്തി. കൊട്ടാരക്കര നെടുവത്തൂർ ആനക്കോട്ടൂർ കുളത്തുംകരോട്ട് വീട് ശശിധരൻ പിള്ള (50) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് നെല്ലിമുരുപ്പ് നെല്ലിമുരുപ്പേല്‍ വീട് രജനിയെ (43) പൊലീസ് അറസ്റ്റ് ചെയ്തു.

ഞായറാഴ്ച ഉച്ചയ്ക്കു ശേഷമാണ് സംഭവം. രജനിയുമായി വാക്കുതര്‍ക്കം ഉണ്ടാകുകയും തുടര്‍ന്ന് കമ്പിവടി ഉപയോഗിച്ച് ശശിധരന്‍ പിള്ളയുടെ തലയ്ക്ക് അടിക്കുകയുമായിരുന്നു. പൊലീസ് എത്തി കോന്നി താലൂക്ക് ആശുപത്രിയിലും തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.

ഇന്‍സ്പെക്ടര്‍ ജി.പുഷ്പകുമാറിന്റെ നേതൃത്വത്തില്‍ രജനിയെ അറസ്റ്റ് ചെയ്തു. ഒറ്റയ്ക്ക് കഴിയുന്ന ശശിധരന്‍ പിള്ള ആറു മാസം മുന്‍പാണ് രജനിയെ പരിചയപ്പെട്ടത്. തുടര്‍ന്ന് വീട്ടില്‍ വരുമായിരുന്നു. ഭര്‍ത്താവ് ഉപേക്ഷിച്ച രജനി, ഏഴു വയസ്സുള്ള മകനൊപ്പമാണ് താമസിക്കുന്നത്. മാനസിക ദൗര്‍ബല്യത്തിനു ചികിത്സ തേടിയിരുന്ന ആളാണെന്ന് പൊലീസ് പറഞ്ഞു.

English Summary: Woman Killed Man at Pathanamthitta

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com