ADVERTISEMENT

കൊച്ചി ∙ കെഎസ്ആര്‍ടിസിയില്‍ എല്ലാമാസവും അഞ്ചാം തീയതിക്കകം ശമ്പളം നല്‍കണമെന്ന് ഹൈക്കോടതി. ആദ്യ പരിഗണന ശമ്പള വിതരണത്തിന് നല്‍കണം. വായ്പ തിരിച്ചടവ് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ അതിനുശേഷം മതിയെന്നും ഹൈക്കോടതി ഇടക്കാല ഉത്തരവിൽ വ്യക്തമാക്കി. ശമ്പള വിതരണത്തിന് സര്‍ക്കാര്‍ ശക്തമായ നടപടികളെടുക്കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു.

കെഎസ്ആർടിസി വായ്പാ കുടിശികയായി നൽകാനുള്ള ബാധ്യത 12,100 കോടി രൂപയെന്ന് നേരത്തേ ഹൈക്കോടതിയിൽ സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിരുന്നു. കെഎസ്ആർടിസിയുടേതായി നിരത്തിൽ 5,255 ബസുകളാണ് ഓടുന്നത്. 300 ബസുകൾ ഉപയോഗശൂന്യമായതായും സത്യവാങ്മൂലത്തിൽ പറയുന്നു. 417.2 ഏക്കർ ഭൂമി കെഎസ്ആർടിസിക്കു സ്വന്തമായുണ്ട്. 

English Summary: KSRTC should pay salaries by the 5th of every month, says High Court

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com