ADVERTISEMENT

തിരുവനന്തപുരം ∙ പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷാ ഫലം വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി പ്രഖ്യാപിച്ചു. ഹയർസെക്കൻഡറിക്ക് ആകെ 2028 സ്കൂളുകളിലായി 3,61,901 പേർ പരീക്ഷ എഴുതിയതിൽ 3,02,865 പേർ ഉന്നത വിയം നേടി. വിജയശതമാനം 83.87. കഴിഞ്ഞ തവണത്തെ വിജയശതമാനം 87.94. ഒന്നാം വർഷത്തെ പരീക്ഷയുടെ സ്കോർകൂടി കണക്കിലെടുത്താണ് പരീക്ഷാഫലം നിർണയിച്ചത്. വിജയശതമാനത്തിൽ മുന്നിൽ കോഴിക്കോട് ജില്ലയാണ് (87.79%). 

പരീക്ഷയ്ക്ക് ഫോക്കസ് ഏരിയയും നോൺ ഫോക്കസ് ഏരിയയും നിശ്ചയിച്ചിരുന്നു. ആകെ 4,22,890 വിദ്യാർഥികളാണ് പരീക്ഷയെഴുതിയത്. ഇത്തവണയും ഗ്രേസ് മാർക്ക് ഒഴിവാക്കി. 20 ദിവസം കൊണ്ട് ടാബുലേഷൻ പൂർത്തിയാക്കി ഫലം പ്രഖ്യാപിക്കാനായി. ജൂലൈ 25 മുതൽ സേ പരീക്ഷ  നടത്തും. വൊക്കേഷനൽ ഹയര്‍സെക്കൻഡറിയിൽ 29,711 പേർ പരീക്ഷ എഴുതിയതിൽ 23,251 പേർ വിജയിച്ചു. വിജയശതമാനം 78.26. കഴിഞ്ഞ വർഷത്തെ വിജയശതമാനം 79.62. വൊക്കേഷനൽ ഹയര്‍സെക്കൻഡറി വിജയ ശതമാനത്തിൽ മുന്നിൽ കൊല്ലം ജില്ലയാണ്–87.77%.

ഹയർസെക്കൻഡറി പരീക്ഷ എഴുതിയ 1,89,370 പെൺകുട്ടികളിൽ 1,69095 (89.29%)പേരും 1,73,306 ആൺകുട്ടികളിൽ 1,34,871 (77.82%) പേരും ഉന്നത പഠനത്തിനു യോഗ്യത നേടി. സർക്കാർ മേഖലയിലെ സ്കൂളുകളിൽനിന്ന് 1,25,581 (81.71%) പേരും എയ്ഡഡ് മേഖലയിൽനിന്ന് 1,57,704 (86.02%) പേരും അൺഎയ്ഡഡ് മേഖലയിൽനിന്ന് 19,374 പേരും (81.12%) ഉന്നത പഠനത്തിനു യോഗ്യത നേടി. 

Plus-two-results-students-3
പ്ലസ് ടു ഫലം അറിഞ്ഞപ്പോൾ എറണാകുളം സെന്റ് തെരേസാസ് സിജിഎച്ച്എസ്എസിലെത്തിയ വിദ്യാർഥികൾ മധുരം പങ്കിട്ട് ആഹ്ലാദിക്കുന്നു. ചിത്രം: ജോസ്കുട്ടി പനയ്ക്കൽ ∙ മനോരമ

റഗുലർ സ്കൂൾ ഗോയിങ് വിഭാഗത്തിൽ 28,450 വിദ്യാർഥികൾക്ക് എല്ലാ വിഷയത്തിനും എ പ്ലസ് ലഭിച്ചു. ഇതിൽ 22,117 പേർ പെൺകുട്ടികളും 6,333 പേർ ആൺകുട്ടികളുമാണ്. സയൻസ് വിഭാഗത്തിൽ 19,490 പേർക്കും ഹ്യൂമാനിറ്റീസ് വിഭാഗത്തിൽ 2871 പേർക്കും കൊമേഴ്സ് വിഭാഗത്തിൽ 6089 പേർക്കും എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ചു. ഇതിൽ 53 കുട്ടികൾക്ക് മുഴുവൻ മാർക്കും (1200–1200) ലഭിച്ചു. ഏറ്റവും കൂടുതൽ വിദ്യാർഥികള്‍ക്ക് എ പ്ലസ് ലഭിച്ചത് മലപ്പുറത്താണ്– 4283. 78 സ്കൂളുകൾ നൂറു ശതമാനം വിജയം നേടി.

ഒന്നും രണ്ടും വർഷത്തെ പൊതുപരീക്ഷകളുടെ സ്കോറുകളും നിരന്തര മൂല്യനിർണയ സ്കോറും പ്രായോഗിക പരീക്ഷയുടെ സ്കോറും സർട്ടിഫിക്കറ്റിൽ പ്രത്യേകം രേഖപ്പെടുത്തും. ഓരോ വിഷയത്തിനും ലഭിച്ച സ്കോറും സർട്ടിഫിക്കറ്റിലുണ്ടാകും. സർട്ടിഫിക്കറ്റ് വിതരണം ജൂലൈ മാസത്തിൽ പൂർത്തിയാക്കും. ഇരട്ട മൂല്യനിർണയം നടന്ന ഫിസിക്സ്, കെമിസ്ട്രി, കണക്ക് വിഷയങ്ങൾക്കു പുനർമൂല്യനിർണയവും സൂക്ഷ്മ പരിശോധനയും ഉണ്ടായിരിക്കില്ല. അവർക്ക് ഉത്തര കടലാസുകളുടെ പകർപ്പിന് അപേക്ഷിക്കാം.

v-sivankutty-plus-two-result-1
വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി പ്ലസ് ടു ഫലം പ്രഖ്യാപിക്കുന്നു.

ഉച്ചയ്ക്ക് 12 മുതൽ ഓൺലൈനായി ഫലം ലഭ്യമാകും. കുട്ടികളെ ഏറെ വലച്ച പ്ലസ്ടു കെമിസ്ട്രി പരീക്ഷയുടെ ഉത്തരസൂചിക വിവാദമായതിനെ തുടർന്ന് പുതിയ ഉത്തര സൂചിക തയാറാക്കിയാണ് വീണ്ടും മൂല്യനിർണയം നടത്തിയത്.

∙ ഫലം ലഭ്യമാകുന്ന വെബ്സൈറ്റുകൾ:

www.results.kerala.gov.in www.examresults.kerala.gov.in www.dhsekerala.gov.in www.keralaresults.nic.in www.prd.kerala.gov.in www.results.kite.kerala.gov.in

∙ PRD Live മൊബൈൽ ആപ് വഴിയും ലഭ്യമാണ്.

English Summary: Plus Two, VHSE Result Announcement

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com