ADVERTISEMENT

പട്ന ∙ അഗ്നിപഥ് പദ്ധതിക്കെതിരായ പ്രതിഷേധത്തിന്റെ പേരിൽ ബിഹാറിൽ അരങ്ങേറിയ അക്രമങ്ങൾ നിതീഷ് കുമാർ സർക്കാർ കൈകാര്യം ചെയ്തതിലെ അതൃപ്തി തുറന്നുപറഞ്ഞ് സഖ്യ കക്ഷിയായ ബിജെപിയുടെ സംസ്ഥാന അധ്യക്ഷൻ സഞ്ജയ് ജയ്സ്വാൾ. ആദ്യ നാളുകളിൽ പൊലീസിനും ഭരണകൂടത്തിനും വലിയ ആശയക്കുഴപ്പമുണ്ടായിരുന്നതായി സഞ്ജയ് ജയ്സ്വാൾ മനോരമ ന്യൂസിനോട് പറഞ്ഞു. വിയോജിപ്പുകളുണ്ടെങ്കിലും സഖ്യവുമായി മുന്നോട്ടുപോകും. ആർജെഡി ഗുണ്ടകൾ ബിജെപി നേതാക്കളെ തിരഞ്ഞുപിടിച്ച് ആക്രമിക്കുകയായിരുന്നുവെന്നും ജയ്സ്വാൾ ആരോപിച്ചു.

അഗ്നിപഥ് പദ്ധതിക്കെതിരായ പ്രതിഷേധങ്ങൾക്കിടെ ബിഹാർ ഉപമുഖ്യമന്ത്രി, ബിജെപി സംസ്ഥാന അധ്യക്ഷൻ എന്നിവരുടെ വീടുകൾ ആക്രമിക്കുകയും ബിജെപി എംഎൽഎയുടെ വാഹനം തകർക്കുകയും ചെയ്തിരുന്നു. സംഘർഷം കൈകാര്യം ചെയ്യുന്നതിൽ നിതീഷ് കുമാറിന് മെല്ലെപ്പോക്കുണ്ടായതായി ബിജെപി ബിഹാർ അധ്യക്ഷൻ വ്യക്തമാക്കി. നിലവിൽ സ്ഥിതി തൃപ്തികരമാണ്. വിയോജിപ്പുകളുണ്ടെങ്കിലും ജെഡിയുവുമായുള്ള സഖ്യവുമായി മുന്നോട്ടുപോകുമെന്നും അദ്ദേഹം വ്യക്തമാക്കി.

English Summary: Sanjay Jaiswal on Bihar Agnipath protest

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com