ADVERTISEMENT

തിരുവനന്തപുരം ∙ ഹയർസെക്കൻഡറി, വൊക്കേഷനൽ ഹയര്‍സെക്കൻഡറി പരീക്ഷാ ഫലം അട്ടിമറിക്കാൻ ചില അധ്യാപകർ ശ്രമിച്ചെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി. ഇതു സംബന്ധിച്ച് സമഗ്ര അന്വേഷണം നടത്തും. മൂല്യനിർണയം ആരംഭിച്ച ശേഷമുള്ള മിന്നൽ പണിമുടക്ക് അനുവദിക്കില്ലെന്നും മന്ത്രി പറഞ്ഞു. പ്ലസ് ടു, വിഎച്ച്എസ്ഇ ഫലപ്രഖ്യാപനത്തിനിടെയാണ് മന്ത്രി ഗുരുതര ആരോപണം ഉന്നയിച്ചത്. 

83.87 ആണ് ഈ വർഷത്തെ വിജയശതമാനം. കഴിഞ്ഞ വർഷം 87.94 ആയിരുന്നു വിജയശതമാനം. ആകെ 2,028 സ്കൂളുകളിലായി 3,61,901 പേർരാണ് പരീക്ഷ എഴുതിയത്. ഇതിൽ 3,02,865 പേർ ഉന്നതവിജയം നേടി. 78 സ്കൂളുകള്‍ 100 ശതമാനം വിജയം നേടി. മലപ്പുറം ജില്ലയിലാണ് കൂടുതൽ വിദ്യാർഥികൾ എ പ്ലസ് നേടിയത്. 20 ദിവസം കൊണ്ട് ടാബുലേഷൻ പൂർത്തിയാക്കി ഫലം പ്രഖ്യാപിക്കാനായെന്ന് മന്ത്രി പറഞ്ഞു.

English Summary: Teachers Tried to subvert exam results V Sivankutty

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com