ADVERTISEMENT

മുംബൈ ∙ അധികാരത്തിനുവേണ്ടി ചതിക്കില്ലെന്ന് ശിവസേന നേതാവ് ഏക്നാഥ് ഷിൻഡെ. മഹാരാഷ്ട്രയിൽ മഹാവികാസ് അഘാഡി സഖ്യത്തെ പ്രതിസന്ധിയിലാക്കി, മന്ത്രിയായ ഏക്നാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള എംഎൽഎമാർ സൂറത്തിലെ ഹോട്ടലിൽ ‘ഒളിവിലാണ്’. ഇതിനിടെയാണ് അധികാരത്തിനായി ചതിക്കില്ലെന്ന് ഷിൻഡെ ട്വീറ്റ് ചെയ്തത്. 

‘‘ബാലസാഹെബ് ആണ് ഹിന്ദുത്വം പഠിപ്പിച്ചത്. ബാലാസാഹെബിന്റെ ചിന്തകളും ധർമവീർ ആനന്ദ് ദിഗെ സാഹബിന്റെ പാഠങ്ങളും അനുസരിച്ച് ഒരിക്കലും അധികാരത്തിന് വേണ്ടി ചതിക്കാൻ കഴിയില്ല’’–അദ്ദേഹം കുറിച്ചു. ട്വീറ്റ് ചെയ്ത് ഒരു മണിക്കൂറിനുശേഷം അദ്ദേഹം ട്വിറ്ററിൽനിന്ന് ശിവസേന എന്ന പേര് നീക്കി. ഏക്നാഥിനെ നിയമസഭാ കക്ഷി സ്ഥാനത്തുനിന്നു ശിവസേന പുറത്താക്കിയിരുന്നു.

ഏക്നാഥും 22 എംഎൽഎമാരുമാണ് സൂറത്തിലെ ഹോട്ടലിൽ കഴിയുന്നത്. ഉപമുഖ്യമന്ത്രിയാക്കണമെന്ന് ബിജെപിയോട് ഏക്നാഥ് ആവശ്യം ഉന്നയിച്ചതായാണ് വിവരം. എന്നാൽ ഷിൻഡെയ്ക്ക് യാതൊരു വാഗ്ദാനവും നൽകിയിട്ടില്ലെന്ന് മഹാരാഷ്ട്ര ബിജെപി അധ്യക്ഷൻ ചന്ദ്രകാന്ത് പാട്ടീൽ അറിയിച്ചു. 

വിമത എംഎൽഎമാരുമായി ചർച്ച നടത്താൻ ശിവസേന നേതാക്കൾ സൂറത്തിലെത്തി. ഉദ്ധവ് താക്കറെ സർക്കാരിനെ അട്ടിമറിക്കാൻ ഗൂഢാലോചന നടക്കുന്നുണ്ടെന്ന് ശിവസേന എംപി സഞ്ജയ് റാവുത്ത് പറഞ്ഞു. മധ്യപ്രദേശിലും രാജ്സ്ഥാനിലും പ്രയോഗിച്ച രീതിയാണ് മഹാരാഷ്ട്രയിലും ഉപയോഗിക്കുന്നത്. ശിവസേന വിശ്വസ്തരുടെ പാർട്ടിയാണെന്നും അദ്ദേഹം പറഞ്ഞു. 

English Summary: Will Never Cheat For Power": Sena Rebel Eknath Shinde

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com