അദാനി വ്യവസായ സാമ്രാജ്യത്തിന്റെ സമ്രാട്ട് ഗൗതം അദാനിയും ഇന്ത്യൻ പ്രധാമന്ത്രിയുമായി എന്താണു ബന്ധം? എന്തൊക്കെയോ ബന്ധങ്ങളുണ്ടെന്നു വളരെ കാലമായി കേൾക്കാറുണ്ടെങ്കിലും, ഇന്ത്യയിൽ അദാനി ഗ്രൂപ്പിന് വൻ ലാഭമുള്ള കരാറുകൾ തുടരെ കിട്ടാറുണ്ടെങ്കിലും അതിനു തെളിവ് ഇതുവരെ ആർക്കും കിട്ടിയിട്ടില്ല. ആരോപണങ്ങളും അധികാര അകത്തളങ്ങളിലെ രഹസ്യം പറച്ചിലുകളും മാത്രം. പക്ഷേ ഇപ്പോഴിതാ ശ്രീലങ്കയിൽ നിന്ന് അതിനൊരു സാക്ഷ്യം വന്നിരിക്കുന്നു. 4000 കോടിയുടെ നിക്ഷേപം വരുന്ന രണ്ടു വമ്പൻ ഹരിത വൈദ്യുത പദ്ധതികൾ അദാനി ഗ്രൂപ്പിനു നൽകാൻ പ്രധാനമന്ത്രി നരേന്ദ്രമോദിയിൽ നിന്നു ശ്രീലങ്കൻ സർക്കാരിനു മേൽ സമ്മർദ്ദം ഉണ്ടായത്രെ!
HIGHLIGHTS
- ലങ്കയിലെ സോളർ പദ്ധതികൾ അദാനിക്ക് ലഭിക്കാൻ മോദി സമ്മർദം ചെലുത്തിയോ?
- ശ്രീലങ്കയിലെ ചൈനീസ് ഇടപെടലിനെ ഇന്ത്യ ഡോളറിട്ട് വെട്ടിയതെങ്ങനെ?