ഡിവൈഎഫ്ഐ പ്രവര്‍ത്തകന് ക്രൂരമര്‍ദനം; പിന്നിൽ എസ്‍ഡിപിഐ– ലീഗ് പ്രവര്‍ത്തകരെന്ന് പരാതി

jishnu-raj-dyfi
മർദനമേറ്റ ജിഷ്ണു രാജ്
SHARE

കോഴിക്കോട്∙ ബാലുശ്ശേരിയില്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകനു ക്രൂരമര്‍ദനം. ഡിവൈഎഫ്ഐ യൂണിറ്റ് സെക്രട്ടറി ജിഷ്ണു രാജിനാണ് മർദനമേറ്റത്. എസ്‍ഡിപിഐ – ലീഗ് പ്രവര്‍ത്തകരാണ് മര്‍ദനത്തിനു പിന്നിലെന്നു ജിഷ്ണു പറഞ്ഞു. ജിഷ്ണു കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ബുധനാഴ്ച രാത്രിയാണ് ജിഷ്ണു രാജിനെ ഒരു സംഘം തടഞ്ഞുവച്ച് മര്‍ദിച്ചത്. കണ്ടാലറിയാവുന്ന എസ്ഡിപിഐ– ലീഗ് പ്രവര്‍ത്തകരാണ് മര്‍ദനത്തിന് പിന്നില്ലെന്ന് ജിഷ്ണു പറഞ്ഞു. കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയാണ് സിപിഎം നേതാക്കള്‍ക്കെതിരെ പറയിപ്പിച്ചത്. മര്‍ദിച്ചവരെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നു പൊലീസ് അറിയിച്ചു.

കഴിഞ്ഞ ദിവസം മേഖലയില്‍ മുസ‌്‌ലിം ലീഗിന്‍റെ കൊടികള്‍ നശിപ്പിക്കപ്പെട്ടിരുന്നു. ഇതിന് പിന്നില്‍ ആരാണെന്ന് കണ്ടെത്താന്‍ സാധിച്ചിട്ടില്ല. കൊടികള്‍ നശിപ്പിച്ചത് ജിഷ്ണുവാകാമെന്ന് തെറ്റിദ്ധരിച്ചാകാം ആക്രമണമെന്നാണ് പൊലിസ് നിഗമനം.

English Summary: Attack Against DYFI Leader at Kozhikode

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

എച്ചിൽ കൂമ്പാരത്തിനപ്പുറം എന്നെ കണ്ടപ്പോൾ അമ്മയുടെ കണ്ണങ്ങ് തിളങ്ങി...

MORE VIDEOS