ജിസാറ്റ്–24 കൃത്രിമ ഉപഗ്രഹം വിജയകരമായി വിക്ഷേപിച്ചു

g-sat-24
ജിസാറ്റ് –24 (ട്വിറ്റർ ചിത്രം)
SHARE

ബെംഗളൂരു∙ ഐഎസ്ആർഒ, ന്യൂ സ്പേസ് ഇന്ത്യ ലിമിറ്റഡിനു (എൻഎസ്ഐൽ) വേണ്ടി നിർമിച്ച ജിസാറ്റ്–24 കൃത്രിമ ഉപഗ്രഹം വിജയകരമായി വിക്ഷേപിച്ചു. ദക്ഷിണ അമേരിക്കയിലെ ഫ്രഞ്ച് ഗയാനയിലെ കൗറുവിൽ നിന്ന് ഫ്രഞ്ച് കമ്പനിയായ ഏരിയൻസ്പേസ് ആണ് വിക്ഷേപണം നടത്തിയത്.

4180 കിലോ ഭാരമുള്ള  24 കെയു ബാൻഡ് കമ്മ്യൂണിക്കേഷൻ ഉപഗ്രഹം ഇന്ത്യയിലെ ഡിടിഎച്ച് സംവിധാനത്തിന് കൂടുതൽ സഹായകമാകുന്നതാണ്. ബഹിരാകാശവിഭാഗത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഭാരത സർക്കാര‍ിന്റെ കമ്പനിയായ എൻഎസ്ഐഎൽ വിക്ഷേപണം നടത്തുന്ന ആദ്യത്തെ ആശയവിനിമയ ഉപഗ്രഹമാണിത്. ഉപഗ്രഹം ടാറ്റ പ്ലെയ്ക്ക് വാടകയ്ക്ക് നൽകിയിരിക്കുകയാണ്.  

English Summary: Indias latest communication satellite GSAT-24 successfully launched

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

ഇതിലും ചെലവുകുറഞ്ഞ വീടില്ല! | Hometour | Lowcost Home

MORE VIDEOS