ADVERTISEMENT

തിരുവനന്തപുരം∙ വിമാനത്തിനുള്ളിൽ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് ജാമ്യം അനുവദിച്ച ഹൈക്കോടതി നടപടിയെ സ്വാഗതം ചെയ്യുന്നുവെന്ന് കെപിസിസി പ്രസിഡന്‍റ് കെ.സുധാകരന്‍ എംപി. കള്ളക്കേസെടുത്ത് യുവാക്കളെ ജയിലിലടക്കാനുള്ള സര്‍ക്കാരിന്‍റെ ധാര്‍ഷ്ട്യത്തിനേറ്റ കനത്ത പ്രഹരമാണിത് കള്ളമൊഴികളും വ്യാജ റിപ്പോര്‍ട്ടും തയാറാക്കി ഭീകരപ്രവര്‍ത്തനമായി ചിത്രീകരിച്ച സിപിഎമ്മിന്‍റെയും സര്‍ക്കാരിന്‍റെയും കപടവാദങ്ങളാണ് ഇതോടെ പൊളിഞ്ഞതെന്നും സുധാകരന്‍ പറഞ്ഞു.

ജനാധിപത്യ സംവിധാനത്തില്‍ പ്രതിഷേധിക്കാനുള്ള അവകാശം ഉണ്ടെന്നിരിക്കെയാണ് ഇത്തരം ഹീനമായ നടപടി സര്‍ക്കാരിന്‍റെ ഭാഗത്ത് നിന്നും ഉണ്ടായത്. ഗുരുതര ആരോപണവിധേയനായ മുഖ്യമന്ത്രി എല്ലാ പ്രതിഷേധത്തിനും അതീതനാണെന്ന സിപിഎമ്മിന്‍റെ കാഴ്ചപ്പാട് മൗഢ്യമാണ്. കന്‍റോണ്‍മെന്‍റ് ഹൗസ് അക്രമിച്ച് പ്രതിപക്ഷനേതാവിനെ വകവരുത്താന്‍ ശ്രമിച്ച ഡിവെെഎഫ്െഎ പ്രവര്‍ത്തകര്‍ക്ക് സ്റ്റേഷന്‍ ജാമ്യം അനുവദിച്ച പൊലീസാണ് വിമാനത്തിലെ പ്രതിഷേധത്തിന്‍റെ പേരില്‍ മുഖ്യമന്ത്രിയെ വധിക്കാന്‍ ശ്രമിച്ചെന്ന കള്ളക്കേസുമായി മുന്നോട്ട് പോകുന്നത്. സമാന വിഷയങ്ങളിലെ പൊലീസിന്‍റെ ഇരട്ടനീതി വിചിത്രമാണെന്നും സുധാകരന്‍ പറഞ്ഞു.  

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ തെരുവുഗുണ്ടയെപ്പോലെ ക്രൂരമായി മർദിച്ച എല്‍ഡിഎഫ് കണ്‍വീനറിനെതിരെ കേസെടുക്കാത്ത പൊലീസ് നടപടി പ്രതിഷേധാര്‍ഹമാണ്. പ്രവർത്തകർ മദ്യപാനികളെന്ന ആരോപണം കള്ളമാണെന്ന് തെളിഞ്ഞിട്ടും മാപ്പുപറയാൻ സിപിഎം തയ്യാറായില്ലെന്നത് പരിഹാസ്യമാണെന്നും സുധാകരൻ പറഞ്ഞു.

English Summary: K Sudhakaran against Pinarayi Vijayan on flight protest case

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com