ന്യൂഡല്‍ഹി∙ നാഷനല്‍ ഹെറള്‍ഡ് കേസില്‍ ചോദ്യംചെയ്യലിനു ഹാജരാകാന്‍ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്കു സാവകാശം. ജൂലൈ അവസാനം ഹാജരാകണമെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) നിർദേശിച്ചു. ആരോഗ്യപ്രശ്നങ്ങളാല്‍ വ്യാഴാഴ്ച സോണിയ ഗാന്ധി ഇഡിക്കു മുന്നിൽ ഹാജരായിരുന്നില്ല.
കോവിഡും ശ്വസന നാളിയിൽ അണുബാധയും സ്ഥിരീകരിച്ചു ചികിത്സയിലായിരുന്നു സോണിയ ഗാന്ധി, കഴിഞ്ഞ ദിവസം ആശുപത്രി വിട്ടിരുന്നു. സോണിയയ്ക്ക് ഡോക്ടർമാർ വീട്ടിൽ വിശ്രമം നിർദേശിച്ചതായി മാധ്യമ വിഭാഗം ചെയർമാൻ ജയറാം രമേശ് അറിയിച്ചു.
English Summary: National Herald case: ED complies with Sonia Gandhi’s request, asks Congress chief to appear before ED late July