ADVERTISEMENT

ഇസ്‌ലാമാബാദ് ∙ പാക്കിസ്ഥാനിലെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാൻ ചൈനീസ് കൺസോർഷ്യം ഓഫ് ബാങ്കിൽ നിന്ന് കടം വാങ്ങാന്‍ സർക്കാർ തീരുമാനിച്ചു. 2.3 ദശലക്ഷം യുഎസ് ഡോളർ വായ്പയാണ്‌ എടുക്കുന്നത്. 2 ദിവസത്തിനുള്ളിൽ വായ്പ വന്നുചേരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. പണം ഉടൻ എത്തുമെന്ന് ധനകാര്യ മന്ത്രി മിഫ്താ ഇസ്മയിൽ അറിയിച്ചു. സാമ്പത്തിക സഹായം ഉറപ്പാക്കിയതിന് ചൈനീസ് സർക്കാരിനോട് മിഫ്താ നന്ദി പറഞ്ഞു. 

പാക് വിദേശകാര്യ മന്ത്രി ബിലാവൽ ഭൂട്ടോയും പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫും ചൈനീസ് പ്രധാനമന്ത്രി ലി കെചിയാങ്ങുമായി നടത്തിയ ചർച്ചകളെ തുടർന്നാണ് സാമ്പത്തിക സഹായം ഉറപ്പായത്. ഇതിനിടെ ഐഎംഎഫുമായി സാമ്പത്തിക സഹായത്തിന് ധാരണയിൽ എത്തിയതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.  

സാമ്പത്തിക പ്രതിസന്ധിയിൽ നട്ടം തിരിയുകയാണ് രാജ്യം. 2023 നവംബറോടെ പണം തിരിച്ചു നൽകണമെന്നാണ് ചൈനീസ് വ്യവസ്ഥ. സ്റ്റേറ്റ് ബാങ്ക് ഓഫ് പാക്കിസ്ഥാൻ വിദേശ വിനിമയ റിസർവ് ഏറ്റവും താഴ്ന്ന നിലയിലാണ്. ഇതോടെ രാജ്യത്തിന്റെ സാമ്പത്തികഭാവി എന്തായിത്തീരും എന്ന ആശങ്ക സജീവമാണ്. 

English Summary: Cash-Strapped Pakistan To Get $2.3 Billion From China Under Loan Agreement

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com