‌ഷിൻഡെയുടെ മകനും എംപി, എന്തുകൊണ്ട് എന്റെ മകനെ മാത്രം ലക്ഷ്യം വയ്ക്കുന്നു?: ഉദ്ധവ്

Uddhav Thackeray (Photo - Twitter / @OfficeofUT)
ഉദ്ധവ് താക്കറെ (ഫയൽ ചിത്രം) (Photo - Twitter / @OfficeofUT)
SHARE

മുംബൈ ∙ വിമത നീക്കങ്ങൾക്കു ചുക്കാൻ പിടിക്കുന്ന ശിവസേനാ ഏക്നാഥ് ഷിൻഡെയുടെ മകനും എംപിയാണെങ്കിലും, എന്തുകൊണ്ടാണ് തന്റെ മകനെ ലക്ഷ്യം വയ്ക്കുന്നതെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. തനിക്കെതിരെയും മകനെതിരെയും നിരവധി ആരോപണങ്ങളാണ് ഷിൻഡെ പടച്ചുവിടുന്നതെന്ന് താക്കറെ ചൂണ്ടിക്കാട്ടി. പാർട്ടി നേതാക്കളുമായുള്ള ഓൺലൈൻ സംഭാഷണത്തിലായിരുന്നു ഉദ്ധവിന്റെ പരാമർശം.

‘ശിവസേന വിടുന്നത് മരിക്കുന്നതിനു തുല്യമാണെന്നു പറഞ്ഞിരുന്ന ആളുകളാണ് ഇന്ന് ഓടി പോയിരിക്കുന്നത്. ശിവസേനയുടെയും താക്കറെയുടെയും പേരുകൾ ഉപയോഗിക്കാതെ എത്ര ദൂരം നിങ്ങൾക്കു പോകാനാകും. നിങ്ങൾക്ക് ഒരു വൃക്ഷത്തിന്റെ പൂക്കളും, ഫലങ്ങളുമൊക്കെ എടുക്കാം. പക്ഷേ അതിന്റെ വേരുകൾ നശിപ്പിക്കാനാകില്ല’– വിമത എംഎൽഎമാരെ ഉന്നമിട്ട് ഉദ്ധവ് പറഞ്ഞു.

‘ഷിൻഡെയ്ക്ക് ഞാൻ എല്ലാം നൽകി. ഞാൻ കൈകാര്യം ചെയ്തിരുന്ന വകുപ്പു പോലും കൊടുത്തു. അയാളുടെ മകനും എംപിയാണ് എന്നിട്ടും ആരോപണങ്ങളെല്ലാം എന്റെ മകനു നേരെയാണ് ഉയർത്തുന്നത്. എനിക്കെതിരെയും നിരവധി ആരോപണങ്ങളുണ്ട്. എന്റെ ശരീരം, കാൽ മുതൽ തല വരെ തീവ്ര വേദനയാണ് അനുഭവിച്ചത്. ഞാൻ തിരികെ വരില്ല എന്നുവരെ ചിലർ കരുതി. എന്റെ കണ്ണുകൾ തുറക്കുന്നുണ്ടായിരുന്നില്ല, പക്ഷേ ഞാൻ അതൊന്നും കാര്യമാക്കിയില്ല. ഒരു അധികാരക്കളിക്കും ഞാനില്ല’ – ഉദ്ധവ് പറഞ്ഞു.

വിമത എംഎൽഎമാർ ശിവസേനയെ നശിപ്പിക്കാൻ ശ്രമിക്കുകയാണെന്നും വിട്ടുപോയവരെക്കുറിച്ച് ഓർത്ത് ദുഃഖമില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, മഹാരാഷ്ട്ര മന്ത്രിയും ശിവസേന വിമത എംഎൽഎയുമായ ഏക്നാഥ് ഷിൻഡെ സർക്കാർ രൂപീകരണ അവകാശവാദം ഉന്നയിച്ച് ഗവർണറെ കണ്ടേക്കും. 43 ശിവസേന എംഎൽഎമാരുടെയും 7 സ്വതന്ത്രരുടെയും പിന്തുണ ഉണ്ടെന്നാണ് ഷിൻഡെയുടെ വാദം. അതിനിടെ, ഏക്നാഥ് ഷിൻഡെ ഉൾപ്പെടെ കൂറുമാറിയ 12 എംഎൽഎമാരെ അയോഗ്യരാക്കണമെന്ന് ശിവസേന ആവശ്യപ്പെട്ടു. ഡപ്യൂട്ടി സ്പീക്കർക്ക് ഇതുസംബന്ധിച്ച് അപേക്ഷ നൽകിയിട്ടുണ്ട്.

English Summary :"Eknath Shinde's Son An MP, Yet My Son Is Targeted": Uddhav Thackeray

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

കല്യാണ തേൻനിലാ...

MORE VIDEOS