ചായ ഉണ്ടാക്കുന്നതിനെച്ചൊല്ലി തർക്കം; യുവാവ് സഹപ്രവര്‍ത്തകനെ അടിച്ചുകൊന്നു

tea
SHARE

ജയ്‌പൂർ ∙ ചായ ഉണ്ടാക്കുന്നതിനെച്ചൊല്ലിയുള്ള തര്‍ക്കത്തിനിടെ യുവാവ് സഹപ്രവര്‍ത്തകനെ അടിച്ചുകൊന്നു. ഒരുമിച്ച് താമസിച്ചിരുന്ന മോഹന്‍ തന്‍വാറി (22)നെ സഹപ്രവര്‍ത്തകനായ ലഖന്‍ കുമാര്‍ (20) കൊലപ്പെടുത്തി. സംഭവത്തില്‍ പ്രതിയെ കസ്റ്റഡിയിലെടുത്തതായും പൊലീസ് പറഞ്ഞു.

മോഹന്‍ തന്‍വാറും ലഖന്‍ കുമാറും തമ്മില്‍ വ്യാഴാഴ്ച രാത്രിയാണ് വഴക്കുണ്ടായത്. ഇരുവര്‍ക്കുമിടയില്‍ നേരത്തെയും തര്‍ക്കങ്ങള്‍ നിലനിന്നിരുന്നു. ചായ ഉണ്ടാക്കുന്നതിനെച്ചൊല്ലിയും പാത്രം കഴുകുന്നതിനെച്ചൊല്ലിയും വഴക്കിട്ടു. ലഖന്‍കുമാര്‍ മോഹന്‍ തന്‍വാറിന്റെ കഴുത്തില്‍ പല തവണ മര്‍ദിച്ചു. മോഹന്‍ ബോധരഹിതനായി നിലത്തുവീഴുകയായിരുന്നു.

പ്രതിയായ ലഖന്‍കുമാറിനെ പൊലീസ് സ്ഥലത്തെത്തി കസ്റ്റഡിയിലെടുത്തു. തര്‍ക്കത്തിനിടെ മോഹന്‍ തന്‍വാര്‍ മോശമായ ഭാഷയില്‍ സംസാരിച്ചെന്നും തുടരെ മര്‍ദിച്ചതായും പ്രതി പൊലീസിനോട് സമ്മതിച്ചു.

English Summary: Jaipur: Factory worker kills colleague over tea, held

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

ഇതിലും ചെലവുകുറഞ്ഞ വീടില്ല! | Hometour | Lowcost Home

MORE VIDEOS