തിരുവനന്തപുരം∙ മുഖ്യമന്ത്രി പിണറായി വിജയന്റെ യാത്രയ്‌ക്കായി പുതിയ കറുത്ത കാർ വാങ്ങാൻ തീരുമാനം. ഇതിനായി 33,30,532 രൂപ അനുവദിച്ച് ആഭ്യന്തര വകുപ്പ് ഉത്തരവായി.
നിലവിൽ മൂന്നു കറുത്ത ഇന്നോവ കാറുകളാണ് മുഖ്യമന്ത്രിയുടെ യാത്രയ്ക്കും എസ്കോർട്ട്, പൈലറ്റ് ഡ്യൂട്ടിക്കുമായി ഉള്ളത്. ഈ കാറുകൾ വാങ്ങാൻ തീരുമാനിച്ച സമയത്ത് മറ്റൊരു കാർ കൂടി വാങ്ങുന്നതിന് അനുമതിയായിരുന്നു. എന്നാൽ അതിനു സുരക്ഷ കുറവാണെന്നു ഡിജിപി ശുപാർശ ചെയ്തു.
ഇതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ മറ്റൊരു കമ്പനിയുടെ കാർ വാങ്ങുന്നത്. ഇനി മുതൽ ഈ കാറിലാകും മുഖ്യമന്ത്രിയുടെ യാത്ര. വടക്കൻ ജില്ലകളിലെ യാത്രകളിൽ പഴയ വാഹനങ്ങൾ ഉപയോഗിക്കും.
English Summary: New car for CM Pinarayi Vijayan