ADVERTISEMENT

കൊച്ചി∙ ‘ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ’ എന്നും മാത്രം പ്രതികരിച്ച് അഭയ കേസിൽ ജയിൽ മോചിതയായ സിസ്റ്റർ സെഫി. കുറ്റബോധമുണ്ടോയെന്ന് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ ഇല്ല എന്നും സിസ്റ്റര്‍ സെഫി പറഞ്ഞു.

‘ജാമ്യം കിട്ടിയത് ദൈവം തന്ന അവസരമായാണ് കാണുന്നത്. എല്ലാം കോടതി നോക്കിക്കൊള്ളും. ഒന്നും അറിയില്ല’ എന്നും പ്രതികരിച്ച് ഫാദർ തോമസ് കോട്ടൂർ. കഴിഞ്ഞ ദിവസം ജയിലിൽ നിന്നു മോചിതരായി ശനിയാഴ്ച രാവിലെ സിബിഐ ഓഫിസിൽ ഹാജരായപ്പോൾ മാധ്യമങ്ങളുടെ ചോദ്യങ്ങൾക്കാണ് രണ്ടു പേരുടെയും പ്രതികരണം. കോടതി ഉത്തരവിലെ ജാമ്യ വ്യവസ്ഥയുടെ ഭാഗമായാണ് ഇരുവരും സിബിഐ ഓഫിസിലെത്തിയത്.

വിധി വന്നു തൊട്ടുപിന്നാലെ തന്നെ ജാമ്യത്തുക കെട്ടിവച്ച് അട്ടക്കുളങ്ങര ജയിലിൽ നിന്നു സിസ്റ്റർ സെഫി പുറത്തിറങ്ങിയിരുന്നു. ഈ സമയം മാധ്യമങ്ങളോട് ഒരു വാക്കുപോലും സിസ്റ്റർ പ്രതികരിച്ചിരുന്നില്ല. കന്യാസ്ത്രീകൾ ഉൾപ്പടെയുള്ളവരുടെ സംഘം എത്തിയാണ് സെഫിയെ കൂട്ടിക്കൊണ്ടു പോയത്. വെള്ളിയാഴ്ചയാണ് ഫാദർ തോമസ് കോട്ടൂർ ജയിൽ മോചിതനായത്. 

അഭയ കേസിൽ ശിക്ഷിക്കപ്പെട്ടു ജയിലിൽ കഴിയുകയായിരുന്ന സിസ്റ്റർ സെഫിക്കും ഫാദർ തോമസ് കോട്ടൂരിനും ഹൈക്കോടതി ശിക്ഷ മരവിപ്പിച്ചു ജാമ്യം അനുവദിച്ചതോടെയാണ് പുറത്തിറങ്ങാൻ അവസരം ഒരുങ്ങിയത്. സിബിഐ കോടതി ഉത്തരവിനെതിരെ ഇരുവരുടെയും അപ്പീലില്‍ വിധി വരുന്നതു വരെയാണ് ശിക്ഷ മരവിപ്പിച്ചു ജാമ്യം അനുവദിച്ചിരിക്കുന്നത്.

English Summary: Fr. Thomas kottoor and Sr. Sephy first response to media after get bail in Abhaya Case

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com