'നിങ്ങള്‍ക്ക് വേണ്ട ആള്‍ക്കാരുടെ ലിസ്റ്റില്ലേ, അത് തരൂല്ലോ’; വിഡിയോയിട്ട് ബൽറാം

വി.ടി. ബൽറാം. Photo: FB/VTBalram
വി.ടി. ബൽറാം. Photo: FB/VTBalram
SHARE

തിരുവനന്തപുരം∙ കൽപറ്റയിൽ രാഹുല്‍ ഗാന്ധി എംപിയുടെ ഓഫിസ് അടിച്ചു തകർത്ത സംഭവത്തിൽ രൂക്ഷവിമർശനവുമായി കോൺഗ്രസ് നേതാവ് വി.ടി. ബൽറാം. പൊലീസ് വാഹനത്തില്‍ കയറ്റിയ യുവാക്കള്‍ ജനാലയിലൂടെ പുറത്തുചാടുന്നതും വേണ്ട ആളുകളുടെ ലിസ്റ്റ് ഇല്ലേ അതു തരുമല്ലോ അത് പോരെ, എല്ലാവരെയും പിടിച്ചു കയറ്റണോ? എന്ന് പ്രതിഷേധക്കാരില്‍ ഒരാള്‍ ചോദിക്കുന്നതിന്റെയും വിഡിയോ ബൽറാം സമൂഹമാധ്യമത്തിൽ പങ്കുവച്ചിട്ടുണ്ട്.

ബല്‍റാമിന്റെ പോസ്റ്റ്‌

‘പൊലീസ് ഒരു വശത്തുകൂടെ പിടിച്ചു വണ്ടിയിൽ കേറ്റുന്നു, മറുഭാഗത്തെ ജനൽ വഴി വാനരസേനക്കാർ ഇറങ്ങിയോടുന്നു! എന്നിട്ടവരിലൊരുത്തൻ കാക്കിയിട്ട പോഴന്മാരോട് ചോദിക്കുന്നു, പ്രതികളുടെ ലിസ്റ്റ് ഞങ്ങൾ തന്നെ തരുമല്ലോ, അതിൽപ്പെട്ടവരെ മാത്രം പിടിച്ചാൽപ്പോരേ എന്ന്! കാക്കിയിട്ടവന്മാർ കേട്ടില്ല എന്ന മട്ടിൽ എങ്ങോട്ടോ നോക്കി നിൽക്കുന്നു. ഏത് വാഴയാണാവോ കേരളത്തിലെ ആഭ്യന്തര വകുപ്പിനെ നിയന്ത്രിക്കുന്നത് ?– വി.ടി. ബൽറാം ഫെയ്സ്ബുക്കില്‍ കുറിച്ചു.

Content Highlights: Rahul Gandhi office attack, VT Balram slams Kerala police

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

ഇതിലും ചെലവുകുറഞ്ഞ വീടില്ല! | Hometour | Lowcost Home

MORE VIDEOS