കൊച്ചി∙ നടൻ വിജയ് ബാബുവിനെ പുറത്താക്കാനാകില്ലെന്ന് താരസംഘടനയായ ‘അമ്മ’. വിജയ് ബാബുവിനെതിരെയുള്ള പീഡന പരാതി കോടതിയുടെ പരിഗണനയിലാണ്. കോടതിവിധി വരുന്നതിനു മുൻപ് എടുത്തുചാടി തീരുമാനമെടുക്കാനാകില്ല.
വിജയ് ബാബു നിരവധി ക്ലബുകളിൽ അംഗമാണ്. അമ്മ അതിൽ ഒരു ക്ലബ് മാത്രമാണ്. മറ്റു ക്ലബുകൾ വിജയ് ബാബുവിനെ പുറത്താക്കിയിട്ടില്ലെന്നും ഇടവേള ബാബു പറഞ്ഞു.
വിജയ് ബാബുവിന്റെ വിഷയത്തിൽ അമ്മുടെ പരാതി പരിഹാര സെല്ലിൽനിന്നു രാജിവച്ചവരുടെ രാജി സ്വീകരിച്ചതായി ഇടവേള ബാബു പറഞ്ഞു. അമ്മയ്ക്കു മാത്രമായി ഇനി ആഭ്യന്തര പരാതി പരിഹാര സമിതി(ഐസിസി) ഇല്ല. സിനിമയ്ക്കു മൊത്തമായി ഫിലിം ചേംബറിനു കീഴിൽ ഒരു ഐസിസി. സമിതിയിൽ അമ്മ പ്രതിനിധികൾ ഉണ്ടാകുമെന്നും ഇടവേള ബാബു വ്യക്തമാക്കി.
English Summary : AMMA on Vijay Babu case