സമരത്തിൽ വിദ്വേഷ മുദ്രാവാക്യം വിളിക്കാനും കല്ലെറിയാനും കുട്ടികൾ; ആസൂത്രിതമെന്ന് കമ്മിഷൻ

priyank-kanoongo
ദേശീയ ബാലാവകാശ കമ്മിഷന്‍ ചെയർമാൻ മനോരമ ന്യൂസ് പ്രതിനിധിയോട് സംസാരിക്കുന്നു.
SHARE

തിരുവനന്തപുരം ∙ കുട്ടികളെ വിദ്വേഷമുദ്രാവാക്യം വിളിക്കുന്നതിനും പ്രതിഷേധങ്ങള്‍ക്കിടെ കല്ലെറിയുന്നതിനും ആസൂത്രിതമായി ഉപയോഗിക്കുന്നതായി ദേശീയ ബാലാവകാശ കമ്മിഷന്‍. വിവിധ സംസ്ഥാനങ്ങളില്‍ നടക്കുന്ന ഇത്തരം സംഭവങ്ങള്‍ക്കു പിന്നില്‍ ചില സംഘടനകളുടെ ഏകോപനം ഉണ്ടായെന്നു സംശയമുള്ളതായി കമ്മിഷന്‍ അധ്യക്ഷന്‍ മനോരമ ന്യൂസിനോട് പറഞ്ഞു. ഇക്കാര്യത്തിൽ എന്‍െഎഎ അന്വേഷണത്തിനു ശുപാര്‍ശ ചെയ്തു.

ആലപ്പുഴയില്‍ പോപ്പുലര്‍ ഫ്രണ്ട് റാലിക്കിടെ കുട്ടിയെക്കൊണ്ട് വിദ്വേഷ മുദ്രാവാക്യം വിളിപ്പിച്ച സംഭവത്തെ തുടര്‍ന്നാണ് കമ്മിഷന്‍ ഈ വിഷയത്തില്‍ വിശദമായ പരിശോധന ആരംഭിച്ചത്. ബിജെപി മുൻ നേതാക്കളുടെ പ്രവാചകവിരുദ്ധ പരാമര്‍ശത്തിനെതിരെ വിവിധ ഇടങ്ങളില്‍ നടന്ന പ്രതിഷേധങ്ങളിലും കുട്ടികളെ പങ്കെടുപ്പിച്ചിരുന്നതായും പലതും സംഘര്‍ഷത്തില്‍ കലാശിച്ചതായും കമ്മിഷന്‍ കണ്ടെത്തി. ഇത്തരത്തില്‍ കുട്ടികളെ പങ്കെടുപ്പിച്ച് നടക്കുന്ന പ്രതിഷേധങ്ങളുടെ സ്വഭാവത്തില്‍ കമ്മിഷന് സംശയമുണ്ട്.

ആലപ്പുഴയിലെ റാലിയില്‍ പൊലീസ് സ്വീകരിച്ച നടപടിയില്‍ കമ്മിഷന്‍ തൃപ്തരാണ്. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ കര്‍ശന ഇടപെടലുണ്ടാകുമെന്നും കമ്മിഷന്‍ അധ്യക്ഷന്‍ അറിയിച്ചു.

English Summary: National Commission for Protection of Child Rights

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

എല്ലാം അറിയുന്നവൻ മമ്മൂട്ടി. ft - സോളമന്റെ തേനീച്ചകൾ | Exclusive Chat With Mammootty

MORE VIDEOS