ADVERTISEMENT

കൽപറ്റ ∙ വയനാട്ടിൽ രാഹുൽ ഗാന്ധിയുടെ എംപി ഓഫിസ് ആക്രമിക്കപ്പെട്ടതിന്റെ പേരിൽ നടക്കുന്ന ആക്രമണം അവസാനിപ്പിക്കണമെന്ന് അവശ്യപ്പെട്ട് കൽപറ്റയിൽ സിപിഎം ബഹുജന റാലി സംഘടിപ്പിച്ചു.  ആയിരക്കണക്കിന് ആളുകൾ റാലിയുടെ ഭാഗമായി. യുഡിഎഫ് പ്രതിഷേധ റാലിയ്ക്കിടെ നഗരത്തിൽ തകർക്കപ്പെട്ട കൊടിമരങ്ങൾ സിപിഎം പുനഃസ്ഥാപിച്ചു.

സിപിഎം ജില്ലാ സെക്രട്ടറി പി. ഗഗാറിൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. വയനാട് അക്രമത്തിനെ പാർട്ടി തള്ളിപ്പറഞ്ഞതാണ്. അതിന്റെ പേരിൽ എസ്എഫ്ഐയെ തകർക്കാൻ ശ്രമിച്ചാൽ എന്തു വില കൊടുത്തും സംരക്ഷിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

‘ഞങ്ങൾ അനുവദിച്ചിട്ടാണ് എസ്എഫ്ഐ പെൺകുട്ടികൾ ജയിലിൽ പോയത്. സമരം ചെയ്യാനുള്ള ചങ്കൂറ്റം എസ്എഫ്ഐ പെൺകുട്ടികൾക്കുണ്ട്. മഹാത്മാ ഗാന്ധിയുടെ ചിത്രം എസ്എഫ്ഐ വലിച്ചെറിയില്ല. ചിത്രം വലിച്ചെറിഞ്ഞത് ബ്ലോക്ക് പഞ്ചായത്ത് മെംബറും യൂത്ത് കോൺഗ്രസ് നേതാവുമായ ആളാണ്. കേരളത്തിലെ ഏറ്റവും വലിയ പിശാച് കെപിസിസി പ്രസിഡന്റാണ്’. കീറിയ കൊടി മാറ്റാനും കീറിയവനെ കീറാനും അറിയാഞ്ഞിട്ടല്ലെന്നും പി. ഗഗാറിൻ പറഞ്ഞു.

English Summary: CPM conducts rally at Kalpetta against Congress attack

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com