മകയിരം, തിരുവാതിര ഞാറ്റുവേലകാലത്തു കാക്കയ്ക്കു പോലും കണ്ണുതുറക്കാൻ പറ്റാത്തവിധം പെയ്ത തുടർപെരുമഴകളും ഇടവേളകളിൽ ചാറ്റൽ മഴകളും നിറഞ്ഞ ജൂൺമാസത്തിലെ കറുത്തിരുണ്ട മേഘപടലങ്ങൾക്കു പകരം ഇത്തവണ മൂടിക്കെട്ടുന്നത് കാലവർഷത്തിന്റെ അനിശ്ചിതത്വം. എവിടെയും കാലവർഷത്തെക്കുറിച്ചുള്ള സൂചന പോലും കൃത്യമായി തെളിയുന്നില്ലെന്നത് ആശയക്കുഴപ്പം വർധിപ്പിക്കുന്നു. മഴപ്പെയ്ത്തിനുള്ള ചുറ്റുപാടുകളും അവ്യക്തം. ആകെക്കൂടി ഒരു കുഴഞ്ഞുമറിച്ചിലുണ്ടെന്നാണ് കാലാവസ്ഥാ മേഖലയിലെ പ്രമുഖ ഏജൻസികളും ശാസ്ത്രജ്ഞന്മാരുടെയും നിരീക്ഷണങ്ങൾ നൽകുന്ന സൂചന. ഈ മാസം സാധാരണ കിട്ടേണ്ട മഴയിൽ കഴിഞ്ഞ ദിവസം വരെ 57% കുറവാണ് കേന്ദ്ര കാലാവസ്ഥാ കേന്ദ്രം രേഖപ്പെടുത്തിയത്. താമസിയാതെ ഗുജറാത്ത് തീരത്ത് ഒരു ന്യൂനമർദം ഉണ്ടാകാനുളള സാധ്യതയുണ്ടെന്നാണു ഒടുവിലത്തെ നിഗമനം. അതിന്റെ സ്വാധീനത്തിൽ അറബിക്കടലിലും മർദമുണ്ടായാൽ മികച്ചരീതിയിൽ മഴ പെയ്യാം. ഗുജറാത്ത് തീരത്ത് ന്യൂനമർദം ശക്തിപ്പെട്ടാൽ അങ്ങോട്ട് കാർമേഘങ്ങൾ പോകുന്ന വഴിയിൽ ഇവിടെയും മോശമല്ലാത്ത മഴ കിട്ടിയേക്കും.
Premium
കറുത്തിരുണ്ട മേഘപടലങ്ങൾക്കു പകരം കാലവർഷത്തിന്റെ അനിശ്ചിതത്വം; 57% മഴ കുറവ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.