ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്തു; കെ.എന്‍.എ. ഖാദറിന് മുസ്‍ലിം ലീഗിന്റെ താക്കീത്

kna-khader
കെ.എൻ.എ. ഖാദർ
SHARE

മലപ്പുറം ∙ ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്തതിന് കെ.എന്‍.എ. ഖാദറിന് മുസ്‍ലിം ലീഗിന്റെ താക്കീത്. ഖാദറിനു ശ്രദ്ധക്കുറവുണ്ടായെന്നാണു വിലയിരുത്തല്‍. ജാഗ്രതക്കുറവിന് ഖാദർ ഖേദം പ്രകടിപ്പിച്ചുവെന്നും മുസ്‍‍ലിം ലീഗ് വ്യക്തമാക്കി.

കോഴിക്കോട് കേസരി മാധ്യമ പഠന ഗവേഷണ കേന്ദ്രത്തിന്റെ പരിപാടിയിൽ പങ്കെടുത്തതിനാണ് കെ.എൻ.എ.ഖാദറിനെതിരായ നടപടി. മുസ്‍ലിം ലീഗ് ആവശ്യപ്പെട്ട പ്രകാരം ഖാദർ വിശദീകരണം നൽകിയിരുന്നു. തുടർന്നാണ് ലീഗ് നേതൃത്വം താക്കീത് നൽകിയത്. പരിപാടിയിൽ പങ്കെടുക്കുന്ന കാര്യത്തിൽ തനിക്ക് ജാഗ്രതക്കുറവുണ്ടായതായി ഖാദർ സമ്മതിച്ചിരുന്നു.

പരിപാടിയെക്കുറിച്ച് വ്യക്തമായി മനസ്സിലാക്കാതെയാണു പങ്കെടുക്കാൻ പോയതെന്നും ഖാദർ ലീഗ് നേതൃത്വത്തിനു വിശദീകരണം നൽകിയിരുന്നു. തുടർന്നാണ് മുസ്‍ലിം ലീഗ് അദ്ദേഹത്തെ താക്കീത് ചെയ്തത്.

English Summary: Muslim league action against KNA Khader

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

വിട, കോടിയേരി

MORE VIDEOS
FROM ONMANORAMA